ഔദ്യോഗിക ഭാഷാ വകുപ്പിന്‍റെ  മേഖലാ സമ്മേളനം ജനുവരി 27ന് 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ  മേഖലാ സമ്മേളനവും സമ്മാന വിതരണ ചടങ്ങും 2023 ജനുവരി 27 ന്  സംഘടിപ്പിക്കുന്നു. പരിപാടി രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ നടക്കും. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി  അജയ് മിശ്ര ചടങ്ങിൽ അധ്യക്ഷനാകും. വിവിധ വിഭാഗങ്ങളിലായി ഔദ്യോഗിക ഭാഷയിൽ മികച്ച പ്രവർത്തനം നടത്തുന്ന കേന്ദ്രഗവണ്മെന്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡുകൾ നൽകും. ടൗൺ ഔദ്യോഗിക ഭാഷാ നിർവഹണ സമിതികൾ ഔദ്യോഗിക ഭാഷാ വകുപ്പിന് സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ വിലയിരുത്തുന്നത്.
ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായി ഔദ്യോഗിക ഭാഷാ വകുപ്പ് എല്ലാ സാമ്പത്തിക വർഷവും നാല് മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. 2022-23 വർഷത്തിൽ, ആദ്യ രണ്ട് പരിപാടികൾ  യഥാക്രമം അമൃത്സറിലും ഭുവനേശ്വറിലും നടന്നു. ഹിന്ദി ഭാഷയുടെ വികസനത്തിനായി ആർട്ടിക്കിൾ 351 പ്രകാരം ഡിഒഎൽ അതിന്റെ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നു

Regional Official Language Conference to be held on 27th January

Department of Official Language under Union Ministry of Home Affairs is organizing a Regional Official Language Conference and prize distribution function at Thiruvananthapuram on 27th January 2023. The event will be held at 9.30 AM at Tagore Theatre, Vazhuthacuad Thiruvananthapuram. Governor Shri Arif Mohammad Khan will grace the occasion as chief guest. Union Minister of State for Home Affairs Shri Ajay Mishra will chair the event.  Awards will be given to Central Government Offices, Banks and Undertakings for doing excellent work in the official language under different categories. Awards are evaluated on the basis of reports submitted to the Department by Town Official Language Implementation Committees.

Department of Official Language organises four regional conferences every financial year by the for the promotion of official language Hindi.  In the year 2022-23, the first two events were held in Amritsar and Bhubhneshwar respectively. DOL discharges its constitutional duties under Article 351 for the development of Hindi language.

 

error: Content is protected !!