കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം

  കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന ദീപക്കാഴ്ച, ചെണ്ട…

Read More

കോന്നിയിലെ കടുവ ആക്രമണം: അടിയന്തര നടപടികൾ സ്വീകരിക്കണം : കോന്നി പഞ്ചായത്ത്

  കോന്നിയിലെ കടുവ ആക്രമണം. കൂട് സ്ഥാപിക്കുന്നതും മയക്കു വെടി വയ്ക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു , ആറാം വാര്‍ഡ്‌ മെമ്പര്‍ രഞ്ജു എന്നിവര്‍ കോന്നി ഡി എഫ് ഒയോട് ആവശ്യം ഉന്നയിച്ചു . എന്നാല്‍ വനം വകുപ്പ് ഭാഗത്ത്‌ നിന്നും നാട്ടുകാര്‍ക്ക് യാതൊരു സഹായവും ഇല്ലെന്നു വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു . ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ വലിയ സമരം വനം വകുപ്പിന് എതിരെ വലിയ ജനകീയ സമരം ഉണ്ടാകും .   എത്രയും വേഗം കൂട് ഒരുക്കുവാന്‍ നടപടി ഉണ്ടാകണം .അതിന് വൈല്‍ഡ് ലൈഫ് ചീഫിന്‍റെയും മുഖ്യ വനപാലകനും കത്തയക്കുകയും  ഉത്തരവിന് വേണ്ടികാക്കുന്ന കോന്നി ഡി എഫ് ഒ യ്ക്ക് എതിരെ സമരം ഉണ്ടാകും . നിയമപരമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കൂട്…

Read More

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം

  ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂത്താടികൾ പൂർണ വളർച്ചയെത്തി കൊതുകുകളാകുന്നതിന് ഏകേദശം 7 ദിവസം വരെ ആവശ്യമാണ്. അതിനാൽ വീട്ടിനകത്തും അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിവാക്കിയാൽ കൂത്താടികൾ കൊതുകുകളാകുന്നത് തടയാം. ചില ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് കെട്ടിനിൽക്കുന്ന വെള്ളം, ടയറുകൾക്കുള്ളിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികൾ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവർത്തനങ്ങൾ ശക്തമായി തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണം. കുട്ടികൾക്ക് ജലദോഷവും പനിയും…

Read More

ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ:ഇന്ന് ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്

  ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്ന് ഐസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്. ലോകത്ത് സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ചിട്ടുള്ളത് . ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ…

Read More

സായുധ സേനകൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

  സായുധ സേനകൾക്കിടയിൽ തിനയുടെ ഉപയോഗവും ആരോഗ്യകരമായ ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ, പ്രതിരോധ മന്ത്രാലയവും (MoD) ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ പത്രം ഒപ്പുവെച്ചത്. ശ്രീ അന്നയുടെ (മില്ലറ്റ്) ഉപഭോഗവും അതിന്റെ ആരോഗ്യ ഗുണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി എഫ്എസ്എസ്എഐ-യുടെ ‘ഹെൽത്തി റെസിപ്പിസ് ഫോർ ഡിഫൻസ്’ എന്ന പുസ്തകവും ഇരു മന്ത്രിമാരും ചേർന്ന് പുറത്തിറക്കി. പ്രതിരോധ മന്ത്രാലയത്തിന് (MoD) വേണ്ടി ഡയറക്ടർ ജനറൽ (സപ്ലൈസ് ആൻഡ് ട്രാൻസ്പോർട്ട്) ലെഫ്റ്റനന്റ് ജനറൽ പ്രീത് മൊഹീന്ദര സിംഗ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എക്സിക്യൂട്ടീവ് ഡയറക്ടർ ഇനോഷി…

Read More

ചന്ദ്രയാൻ: ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര

  ഇന്ന് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് കുതിക്കുക. 45 ദിവസത്തിനുള്ളിൽ പേടകം ചന്ദ്രോപരിത്തലത്തിൽ ഇറങ്ങും.ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച്  ഭ്രമണപഥത്തിൽ നിന്നാകും ചന്ദ്രയാൻ ദൗത്യത്തിലേക്ക് നീങ്ങുക.   2019 ല്‍ ചന്ദ്രയാന്‍ – 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റർ അകലെ ചന്ദ്രനിലെ രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂർ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ്…

Read More

ഇടമുറിയാത്ത പരാതി പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

  കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളുടെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നയിച്ചത് എട്ടു മണിക്കൂര്‍ 30 മിനിറ്റ് . ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രി കൃത്യമായി വിലയിരുത്തി. കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്ന പരിഹാര നിര്‍ദേശങ്ങളിന്മേല്‍ കൈക്കൊണ്ട നടപടികളാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ വിലയിരുത്തിയത്. തിരക്ക് കൂട്ടാതെ ക്ഷമയോടു കൂടി ഓരോ വകുപ്പ് മേധാവികളെയും വിളിച്ചിരുത്തി ഓരോ പരാതിയും, അവയുടെ പരിഹാര നടപടികളും സൂക്ഷ്മമായി മന്ത്രി പരിശോധിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അത്രത്തോളം ഗൗരവം ഉള്ളതാണെന്ന് ഉറപ്പ് വരുത്തുന്ന വിലയിരുത്തല്‍. രാവിലെ 9.45 നു തന്നെ മന്ത്രി ഓഡിറ്റോറിയത്തില്‍ എത്തി. പത്തു മണിക്ക്…

Read More

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര( 94) അന്തരിച്ചു

    വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ലോക  പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര(94) അന്തരിച്ചു.  . ദി അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് പ്രധാന കൃതി,ഉയിരാടങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.   ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി.1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്-ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

Read More

കേരള പുലയ ധർമ്മ മഹാ സഭ കോന്നി താലൂക്ക് വാർഷികം നടന്നു

  konnivartha.com: കേരള പുലയ ധർമ്മ മഹാ സഭ കെ പി ഡി എം എസ് കോന്നി താലൂക്ക് ധർമ്മസഭാ വാർഷികവും ഗുരു മഹാത്മാ അയ്യൻകാളി സെൻറർ നിർമ്മാണ ഉദ്ഘാടനവും സീതത്തോട് സീതക്കുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നു . ഗുരു മഹാത്മ അയ്യൻകാളിയുടെ ചിത്രം വികൃതമാക്കിസമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് സജി പയനാമൺ അധ്യക്ഷത വഹിച്ചു . താലൂക്ക് വർക്കിംഗ് സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു . കെ പി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു കെ പി ഡി എം എസ് സംസ്ഥാന ഡയറക്ടർ ആകേഷ് കോന്നി മുഖ്യ പ്രഭാഷണം നടത്തി . പി ആർ പുരുഷൻ ,സീതത്തോട് രാമചന്ദ്രൻ ,സിസി അച്യുതൻ ,രാജേഷ് കെ…

Read More

വനം വകുപ്പിന്റെ പദ്ധതി: കോന്നിസോഷ്യല്‍ ഫോറസ്ട്രിയില്‍ അപേക്ഷ നല്‍കാം

    konnivartha.com: സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ https://forest.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 ന് അകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452

Read More