സായുധ സേനകൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

 

സായുധ സേനകൾക്കിടയിൽ തിനയുടെ ഉപയോഗവും ആരോഗ്യകരമായ ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പിൽ, പ്രതിരോധ മന്ത്രാലയവും (MoD) ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ പത്രം ഒപ്പുവെച്ചത്. ശ്രീ അന്നയുടെ (മില്ലറ്റ്) ഉപഭോഗവും അതിന്റെ ആരോഗ്യ ഗുണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി എഫ്എസ്എസ്എഐ-യുടെ ‘ഹെൽത്തി റെസിപ്പിസ് ഫോർ ഡിഫൻസ്’ എന്ന പുസ്തകവും ഇരു മന്ത്രിമാരും ചേർന്ന് പുറത്തിറക്കി.

പ്രതിരോധ മന്ത്രാലയത്തിന് (MoD) വേണ്ടി ഡയറക്ടർ ജനറൽ (സപ്ലൈസ് ആൻഡ് ട്രാൻസ്പോർട്ട്) ലെഫ്റ്റനന്റ് ജനറൽ പ്രീത് മൊഹീന്ദര സിംഗ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എക്സിക്യൂട്ടീവ് ഡയറക്ടർ ഇനോഷി ശർമ്മ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. എംഒഡിയുടെ കീഴിലുള്ള മെസ്, കാന്റീനുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവയിൽ മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണവിഭവങ്ങള്‍ അവതരിപ്പിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് നിയമം അനുസരിച്ച് ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും പാചകക്കാർക്കും സായുധ സേനയുടെ കാന്റീനുകൾക്കും മറ്റ് ഭക്ഷണശാലകൾക്കും ഭക്ഷ്യ സുരക്ഷയും ശുചിത്വവും സംബന്ധിച്ച പരിശീലനം ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കും. ധാരണാപത്രം സായുധ സേനാങ്ങങ്ങളുടെ കുടുംബങ്ങളെയും സമൂഹത്തെയും പോഷകസമൃദ്ധമായ ഭക്ഷണരീതികൾ സ്വീകരിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കും.MoD, MoHFW എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!