കേരള പുലയ ധർമ്മ മഹാ സഭ കോന്നി താലൂക്ക് വാർഷികം നടന്നു

 

konnivartha.com: കേരള പുലയ ധർമ്മ മഹാ സഭ കെ പി ഡി എം എസ് കോന്നി താലൂക്ക് ധർമ്മസഭാ വാർഷികവും ഗുരു മഹാത്മാ അയ്യൻകാളി സെൻറർ നിർമ്മാണ ഉദ്ഘാടനവും സീതത്തോട് സീതക്കുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നു .

ഗുരു മഹാത്മ അയ്യൻകാളിയുടെ ചിത്രം വികൃതമാക്കിസമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് സജി പയനാമൺ അധ്യക്ഷത വഹിച്ചു . താലൂക്ക് വർക്കിംഗ് സെക്രട്ടറി മഹേഷ് പി ആർ സ്വാഗതം പറഞ്ഞു . കെ പി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു

കെ പി ഡി എം എസ് സംസ്ഥാന ഡയറക്ടർ ആകേഷ് കോന്നി മുഖ്യ പ്രഭാഷണം നടത്തി . പി ആർ പുരുഷൻ ,സീതത്തോട് രാമചന്ദ്രൻ ,സിസി അച്യുതൻ ,രാജേഷ് കെ എസ് ,കുട്ടപ്പൻ ഡി, ജ്യോതിഷ് കുമാർ , ലീലാമ്മ പുരുഷൻ ,പി കെ രാഘവൻ ചിറ്റാർ , കെ ഗോപി ഐരവൻ, വിജി രാജേഷ് ,ബി.റ്റി സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു .താലൂക്ക് കമ്മിറ്റി അംഗം പ്രകാശ് പി കെ നന്ദി രേഖപ്പെടുത്തി

error: Content is protected !!