ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര( 94) അന്തരിച്ചു

 

 

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ലോക  പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര(94) അന്തരിച്ചു.  . ദി അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് പ്രധാന കൃതി,ഉയിരാടങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.

 

ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി.1988 ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി കുന്ദേര എഴുതിയത്-ഇമ്മോര്‍ട്ടാലിറ്റി എന്നു പേരിട്ട നോവലായിരുന്നു അത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

error: Content is protected !!