വനം വകുപ്പിന്റെ പദ്ധതി: കോന്നിസോഷ്യല്‍ ഫോറസ്ട്രിയില്‍ അപേക്ഷ നല്‍കാം

 

 

konnivartha.com: സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു.

കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും, വനം വകുപ്പിന്റെ https://forest.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ ജൂലായ് 31 ന് അകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.ഫോണ്‍ :0468 2243452

error: Content is protected !!