പത്തനംതിട്ട ജില്ലയില്‍ ഇന്ന് 405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 356 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 51 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (ആനന്ദപ്പളളി, പന്നിവിഴ, പറക്കോട്, കരുവാറ്റ) 18 2 പന്തളം (മങ്ങാരം, മുടിയൂര്‍കോണം, തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 7 3 പത്തനംതിട്ട (വെട്ടൂര്‍, നന്നുവക്കാട്, കുമ്പഴ, വെട്ടിപ്രം, കുലശേഖരപതി, ചുരളിക്കോട്, കൊടുന്തറ, പേട്ട, മേലേവെട്ടിപ്രം) 26 4 തിരുവല്ല (മുണ്ടിയപ്പളളി, ആലംതുരുത്തി, മുത്തൂര്‍, മഞ്ഞാടി, തിരുമൂലപുരം, കുറ്റപ്പുഴ, ചുമത്ര) 28 5 ആനിക്കാട് (നൂറോമാവ്) 7 6 ആറന്മുള (കുറിച്ചിമുട്ടം, ഇടയാറന്മുള, ഇടശേരിമല, കിടങ്ങന്നൂര്‍) 5 7 അരുവാപുലം (അരുവാപുലം,…

Read More

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി 153, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,64,562 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2914 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന്…

Read More

ജനുവരി 2 വരെ കര്‍ണ്ണാടകയില്‍ രാത്രികാല കര്‍ഫ്യൂ

  ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ടുവരെയായിരിക്കും കര്‍ഫ്യൂ എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

Read More

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും

  അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും. ഷാനാവാസുമായി കോയമ്പത്തൂരിൽ നിന്ന് തിരിച്ച പ്രത്യേക ആംബുലൻസ് വാളയാർ പിന്നിട്ടു. ഐസിയു സംവിധാനമുള്ള പ്രത്യേക ആംബുലൻസിലാണ് ഷാനാവാസിനെ എത്തിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന്…

Read More

കവയിത്രി സുഗതകുമാരി അന്തരിച്ചു. ആദരാഞ്ജലികള്‍

  കവയിത്രി സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.52 നായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെതുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ചികിത്സ. ഹൃദയത്തിന്റെയും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയും കൂടിയായിരുന്നു സുഗതകുമാരി. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു.1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലായിരുന്നു സുഗതകുമാരിയുടെ ജനനം. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.

Read More

കോവിഡ് വാക്സിന്‍ വിതരണം; ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കോവിഡ് 19 എതിരെയുളള വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കാര്യ നിര്‍വഹണ സമിതി യോഗം കൂടി. ആദ്യഘട്ടത്തില്‍ 17000ത്തോളം സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി നൂറോളം വാക്സിനേഷന്‍ സൈറ്റുകള്‍ സജ്ജീകരിക്കും. മുന്‍കൂട്ടി സോഫ്റ്റ്‌വെയര്‍ രജിസ്ട്രേഷന്‍ ചെയ്ത വ്യക്തികള്‍ക്ക് സോഫ്റ്റ്‌വെയര്‍ മുഖേന നിശ്ചയിച്ച ദിവസങ്ങളില്‍ നിശ്ചിത വാക്സിനേഷന്‍ പോയിന്റുകളിലാണ് വാക്സിന്‍ നല്‍കുക. ഇതിനായി മുന്നൂറോളം വാക്സിനേറ്റര്‍മാരുടെ സേവനം ലഭ്യമാക്കും. ജില്ലയില്‍ കോവിഡ് വാക്സിന്‍ സൂക്ഷിക്കാനുളള ശീതികരണ സംവിധാനങ്ങള്‍ രണ്ടാഴ്ചയ്ക്കുളളില്‍ സജ്ജമാകും. മൂന്നു ഘട്ടമായാണ് വാക്സിന്‍ വിതരണം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. ഈ മാസം 31 ന് മുമ്പ് ഗുണഭോക്താക്കളുടെ സോഫ്റ്റ്‌വെയര്‍ അപ്ഡേഷന്‍ പൂര്‍ത്തിയാക്കും. കുറ്റമറ്റ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 208 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്, ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1 അടൂര്‍ (അടൂര്‍, ആനന്ദപ്പളളി, പന്നിവിഴ, കണ്ണംകോട്, പറക്കോട്, കരുവാറ്റ) 31 2 പന്തളം (മുടിയൂര്‍കോണം, കടയ്ക്കാട് മുളമ്പുഴ, തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 27 3 പത്തനംതിട്ട (പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, മേലേവെട്ടിപ്രം, മാമ്മൂട്, താഴെവെട്ടിപ്രം, അഴൂര്‍, കുമ്പഴ, കല്ലറകടവ്) 34 4 തിരുവല്ല (മുത്തൂര്‍, മഞ്ഞാടി, തിരുമൂലപുരം, കുറ്റപ്പുഴ, കാട്ടൂര്‍കര, തുകലശ്ശേരി, രാമന്‍ചിറ, കാവുഭാഗം) 13 5…

Read More

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന്‍ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം…

Read More

കോവിഡ് വൈറസ്സിന്‍റെ പുതിയ വകഭേദം: ഗള്‍ഫ് രാജ്യങ്ങളില്‍ ചിലത് അതിര്‍ത്തി അടച്ചു

  ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസ്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു . വിമാന സര്‍വീസുകള്‍ നിര്‍ത്തി . വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിച്ചു . ജനുവരി ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്ച അതിര്‍ത്തികള്‍ അടച്ചിട്ടു.

Read More