ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

Spread the love

 

konnivartha.com : ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്തു വകുപ്പ് വിപുലമായ യോഗം വിളിക്കും.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. ഞായറാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പത്തനംതിട്ട ജില്ലയിലെ മന്ത്രി, എംപി, എംഎല്‍എമാര്‍ തുടങ്ങി ജനപ്രതിനിധികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

error: Content is protected !!