കോന്നി വാര്‍ത്ത : പന്തളം കടയ്ക്കാട് കരിമ്പ് ഉത്പാദന വിത്തുത്പാദന കേന്ദ്രത്തിലേക്ക് പ്ലാവ്, മാവ് ബഡ്/ഗ്രാഫ്റ്റ് ചെയ്ത് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് രാവിലെ 11. ഫോണ്‍ 04734 252500.
Read Moreവിഭാഗം: Business Diary
നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘം വ്യാപകം; ജാഗ്രത പുലര്‍ത്തുക
കോന്നി വാര്‍ത്ത : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി പ്രകാരം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ബള്‍ബുകള്‍ വിതരണം ചെയ്യുമ്പോള്‍ വില ഈടാക്കുന്നില്ല. ഈ തുക അടുത്ത വൈദ്യുതി ബില്ലിന്റെ കൂടെ ഈടാക്കുമെന്നും ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ജാഗ്രത പുലര്‍ത്തണമെന്നും കെ.എസ്.ഇ.ബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2223499, 9446009347, 944600827.
Read Moreകൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു
നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തിലെ 158 ഹെക്ടര്‍ വരുന്ന തരിശ് നിലങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട് കൃഷിയോഗ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടക്കുകയാണ്. കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തേകി കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും 91 ലക്ഷം രൂപയുടെ പദ്ധതികളാണു നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്. 2019-2020ല്‍ 400 ഏക്കര്‍ സ്ഥലത്ത് കൂടി കൃഷിയിറക്കി. കോയിക്കല്‍പടി, തേവന്നൂര്‍, മുണ്ടയ്ക്കല്‍, ചേനങ്കര, തുമ്പമുഖം, മംഗലത്ത്, കൊന്നക്കോട്, പെരുംകുളം, മുണ്ടുകോണം, വെട്ടിക്കുളം, ചേരുവ, മണക്കാട് എന്നീ പാടശേഖരങ്ങളില്‍ 322 കര്‍ഷകരാണ് 400 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. 2016-2017ല്‍ 64 ഹെക്ടര്‍ വിസ്തൃതിയില്‍ നിന്നും 2019-2020ല്‍ 158 ഹെക്ടര്‍ വിസ്തൃതിയിലേക്ക്…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും
കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക . തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത് .കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സി ബി ഐയുടെ വെബ് സൈറ്റില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചാല്‍ അന്വേഷണം തുടങ്ങും . ഒന്നുമുതല്‍ 5 വരെ പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തി എന്നാണ് കേരള പോലീസ് കേസ്സ് . ഒന്നാം പ്രതി ഉടമ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരെ…
Read Moreമൊബൈൽ ആപ്പ് വായ്പ തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി
കോന്നി വാര്‍ത്ത : മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓൺലൈൻ വായ്പാതട്ടിപ്പ്…
Read Moreകോന്നി അട്ടച്ചാക്കല്‍ കേന്ദ്രീകരിച്ച് എസ് ബി ഐയുടെ എ റ്റി എം വരുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അട്ടച്ചാക്കല്‍ കേന്ദ്രമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ റ്റി എം സ്ഥാപിക്കുവാന്‍ ലീഡ് ബാങ്ക് നടപടി സ്വീകരിച്ചു . പ്രദേശ വാസികളുടെ നിരന്തര ആവശ്യത്തില്‍ ഒന്നായിരുന്നു എ റ്റി എം വേണം എന്നത് . ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷന്‍ മെമ്പര്‍ ജിജോ മോഡി ലീഡ് ബാങ്ക് മാനേജര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് എ റ്റി എം അനുവദിക്കാന്‍ നടപടി സ്വീകരിച്ചത് . പ്രവാസി മലയാളിയായ സ്ഥലവാസി രാജേഷ് പേരങ്ങാട്ട് എ റ്റി എം വരുത്തുവാന്‍ ഉള്ള ശ്രമത്തിലായിരുന്നു . “കോന്നി വാര്‍ത്തയും” ഈ ആവശ്യം മുന്‍ നിര്‍ത്തി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.2020 ജനുവരി 29 നു കോന്നി വാര്‍ത്ത ഈ വിഷയം പ്രസിദ്ധീകരിച്ചത് മുതല്‍ പ്രാദേശിക സി പി എം നേതാക്കള്‍ എ റ്റി…
Read Moreദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍
ദാ നമ്മുടെ കോന്നിയില്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ ” BLUE OCEAN Digital Hub@ Konni BLUE OCEAN Digital Hub@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair and service BLUE OCEAN Digital Hub doctors’ tower ,near private stand ,konni phone : 6238363277
Read Moreപുതുവല്‍സര ബമ്പര്‍ 12 കോടി ചെങ്കോട്ട സ്വദേശിക്ക്
12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ് സമ്മാനം ലഭിച്ചത്. വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 12 കോടി നേടിയത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് എന്നയാൾ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്. തനിക്ക് സൗഭാഗ്യം കൊണ്ടു വന്ന ലോട്ടറിയും അതിന് വഴിത്തിരിവായ ഏജൻസി ഉടമയായ വെങ്കടേഷിനും ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്.
Read Moreലാപ്ടോപ്പ് : ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന 2020-21 വര്‍ഷം ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള ടാബ്ലറ്റുകളും (64), ജില്ലാ ഓഫീസിനും ബിആര്‍സികള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്(24), പ്രിന്റര്‍(12) എന്നിവ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ചുവരെ. ഫോണ്‍ 04692600167, 9747823997. വെബ്സൈറ്റ് www.etenders.kerala.gov.in
Read More12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്താനായില്ല
ക്രിസ്മസ് –-പുതുവത്സര ബമ്പർ കൊല്ലം ആര്യങ്കാവിൽ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടും ഭാഗ്യ ശാലിയെ ഇതുവരെ കണ്ടെത്തിയില്ല . XG 358753 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം കല്ലാട്ടുമുക്കിലുള്ള എൻഎംകെ ഏജൻസി സബ് ഏജൻസിയായ ആര്യങ്കാവ് ഭരണി ഏജൻസിക്ക് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലിയെ കണ്ടെത്താന്‍ തമിഴ്നാട്ടിലും അന്വേഷണം ആരംഭിച്ചു . ആര്യങ്കാവ് തമിഴ്‌നാട് അതിർത്തിയിൽ ആയതിനാൽ ഭാഗ്യവാൻ തമിഴ്‌നാട് സ്വദേശിയാകാനും സാധ്യതയുണ്ട് എന്നാണ് അറിയുന്നത് . ബമ്പറിന്‍റെ ആയിരത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്ന് ഭരണി ഏജന്‍സി ഉടമ വെങ്കിടേഷ് പറഞ്ഞു. പാറശ്ശാലയില്‍നിന്നാണ് വെങ്കിടേഷ് ടിക്കറ്റുകള്‍ വാങ്ങിയത്. ശബരിമല തീര്‍ഥാടകരും തമിഴ്‌നാട്ടില്‍നിന്ന് ചരക്കുമായി വന്ന ലോറി ഡ്രൈവര്‍മാരുമാണ് ടിക്കറ്റ് എടുത്തവരില്‍ അധികമെന്നും വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.കമ്മിഷനായി ഒരുകോടിയിലേറെ രൂപ വെങ്കിടേഷിന് ലഭിക്കും.18 വർഷമായി ആര്യങ്കാവിൽ ലോട്ടറിക്കച്ചവടം നടത്തിവരികയാണ് വെങ്കിടേഷും സഹോദരൻ കാർത്തിക്കും. ആര്യങ്കാവ് പഴയ…
Read More