പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി ബി ഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും

 

കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക . തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത് .കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സി ബി ഐയുടെ വെബ് സൈറ്റില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചാല്‍ അന്വേഷണം തുടങ്ങും .

ഒന്നുമുതല്‍ 5 വരെ പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തി എന്നാണ് കേരള പോലീസ് കേസ്സ് . ഒന്നാം പ്രതി ഉടമ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .പ്രതികള്‍ ഇപ്പോള്‍ റിമാന്‍റിലാണ് . 6 ,7 പ്രതികള്‍ വിദേശത്തു ആയതിനാല്‍ അവിടെ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കേണ്ടി വരും .

കേരള സര്‍ക്കാര്‍ കേസ്സ് അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയിട്ടും സി ബി ഐ കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല .ഇതിനെ തുടര്‍ന്നു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസ്സോസിയേഷന്‍ സി ബി ഐയുടെ തിരുവനന്തപുരം ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു .ബി ജെ പി സംസ്ഥാന സമിതി അംഗവും സെന്‍ട്രല്‍ ഫിലിം ബോര്‍ഡ് അംഗവുമായ ഡോ : ഷാജഹാന്‍ ഡല്‍ഹിയില്‍ സി ബി ഐ ഡയറക്ടറെ നേരില്‍ കണ്ടു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസ്സോസിയേഷന്‍റെ  നിവേദനവും നല്‍കിയിരുന്നു

error: Content is protected !!