കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വകാര്യ ഗതാഗത മേഖലയ്ക്ക് സാമ്പത്തിക പാക്കേജുമായി സർക്കാർ.സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതി ഒഴിവാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖല പൂർണ്ണമായും നഷ്ടത്തിലാണ്. 10,000ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നൽകിയത്. അതുപോലെ തന്നെ ഓട്ടോ ടാക്സി എന്നിവയുടെയും സ്ഥിതി പരിതാപകരമാണ്. ഈയൊരു സാഹചര്യത്തിലാണ് സ്വകാര്യ ഗതാഗത മേഖലയെ സഹായിക്കുന്ന പാക്കേജ് മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയിട്ടുള്ളത്.അതോടൊപ്പം ഓട്ടോ ടാക്സി തുടങ്ങിയയുടെ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്‌പ്പാ ഇനത്തിലെ പലിശ സർക്കാർ അടയ്ക്കും.
Read Moreവിഭാഗം: Business Diary
അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി
അരുവാപ്പുലം സഹകരണ ബാങ്കില്‍ നിന്നും കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ളതും, പൊക്കം കുറഞ്ഞതും, അധികം പടരാത്തതും, വീട്ടുവളപ്പിൽ കൃഷി ചെയ്യുവാൻ യോജിച്ചതുമായ കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ അരുവാപ്പുലം കൊക്കാത്തോട് ബ്രാഞ്ചുകളിൽ ആരംഭിച്ചു. അരുവാപ്പുലത്ത് ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പഞ്ചായത്ത് അംഗം എസ്സ് .ബാബുവിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. കൊക്കാത്തോട്ടിൽ ബോർഡ് അംഗം ജോജു വർഗ്ഗീസ് പഞ്ചായത്ത് അംഗം വി കെ രഘുവിന് നൽകി ഉദ്ഘാടനം ചെയ്തു. എസ്സ് .സന്തോഷ്കുമാർ, സലിൽ വയലാത്തല, എസ്സ്.ശിവകുമാർ, ഡി കെ . ബിനു എന്നിവർ സംസാരിച്ചു . തൈ ആവശ്യമുള്ളവർ ഓഗസ്റ്റ് 18 വരെ അപേക്ഷ നൽകാവുന്നതാണ്.
Read Moreസപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം
സപ്ലൈക്കോ ഓണം ഫെയറിന് പത്തനംതിട്ടയില്‍ തുടക്കം ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകരുത്: മന്ത്രി വീണാ ജോര്‍ജ് ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ ) ആഭിമുഖ്യത്തില്‍ ആരംഭിച്ച പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലോകത്താകെ ഉണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയെ എല്ലാ തരത്തിലും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപടലാണ് സമൂഹത്തില്‍ നടത്തിവരുന്നത്. പ്രതിസന്ധിയുടെ ഇക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് ധനപരമായ പ്രതിസന്ധി ഉണ്ടെങ്കിലും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുന്നതിന് വലിയ ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. സര്‍ക്കാര്‍ പൊതുജന…
Read Moreഅരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം
അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തംഗം ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മോനിക്കുട്ടി ദാനിയേൽ, അനിത.എസ്സ് . കുമാർ, പി.കെ.ബിജു,കെ പി .നസ്സീർ, സലിൽ വയലാത്തല,എസ്സ് .ശിവകുമാർ എന്നിവർ സംസാരിച്ചു.
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ബിനാമികളെ കണ്ടെത്താന്‍ ഇ ഡി നീക്കം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരില്‍ നിന്നും കടലാസ് ഷെയര്‍ കമ്പനികളുടെ പേരില്‍ തട്ടിയെടുത്ത 2000 കോടി രൂപയില്‍ 300 കോടി രൂപയോളം കേരളത്തില്‍ ബിനാമികളുടെ പേരില്‍ ഉടമകള്‍ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നു . പ്രധാന ഉടമകളായ മാനേജിംഗ് ഡയറക്ടർ റോയി തോമസ് ഡാനിയല്‍ മകളും പ്രധാന ഡയറക്ടറുമായ റീന മറിയം തോമസിനേയും ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു . പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നു ഇ ഡി കോടതിയില്‍ വാദിച്ചു . ഗുരുതര സാമ്പത്തിക കുറ്റ കൃത്യവും ബിനാമി ഇടപാടുകളുമാണ് ഇ ഡി മൂന്നു മാസമായി അന്വേഷിക്കുന്നത് . തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും സമഗ്ര അന്വേഷണം…
Read Moreമുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റ് വായ്പ : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
മുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റ് വായ്പ : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോം : മുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റ് വായ്പ ആഗസ്റ്റ് 31 വരെ അപേക്ഷിക്കുന്നവർക്ക് നൽകുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഏത് കാലാവസ്ഥയിലും വളരുന്ന ഉയർന്ന പ്രതിരോധ ശേഷിയുള്ള വെങ്കിടേശ്വര ഹാച്ചറിയുടെ വർഷത്തിൽ 300 മുട്ടകളിടുന്ന B V 380 മുട്ടകോഴികളും, ദീർഘകാലം നിലനിൽക്കുന്ന റ്റാറ്റ മെഷിൽ നിർമ്മിച്ച കോഴിക്കൂടും ഈ വായ്പാ പദ്ധതിയിൽ അംഗങ്ങൾക്ക് ലഭിക്കും. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ് , ബിജു. പി വി , ശ്യാമള. റ്റി , മോനിക്കുട്ടി ദാനിയേൽ,കെ പി . നസ്സീർ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.
Read Moreകലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി
കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയത്തിന് അംഗീകരമായി കിഫ്ബി യിൽ നിന്നും 1.55 കോടിയുടെ അംഗീകാരം ലഭിച്ചു .ഉടൻ നിർമ്മാണം ആരംഭിക്കും- എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി കിഫ്ബിയിൽ നിന്നും 1.55 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എം.എൽ.എ പറഞ്ഞു. കേരള സംസ്‌ഥാന തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും മാർക്കറ്റ് നിർമ്മിക്കുക. നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്താണ് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്. 4025.75 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന പുതിയ മാർക്കറ്റിൽ 4 മത്സ്യ വിപണന കേന്ദ്രങ്ങൾ, ഫിഷ് ഡിസ്‌പ്ലെ സ്റ്റാൾ,മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള ആധുനിക ഫ്രീസർ റൂം, ഫിഷ് പ്രിപ്പറേഷൻ റൂം, മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഹാൾ തുടങ്ങിയവയുണ്ടാകും. കൂടാതെ ഇറച്ചി വിപണനത്തിന് ആധുനിക…
Read Moreമൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ , പന്തല്‍, സ്റ്റേജ് എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു
മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ , പന്തല്‍, സ്റ്റേജ് എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മുന്‍സിപ്പാലിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന്റെ മുന്‍ഭാഗത്ത് ഈ മാസം 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണചന്തയില്‍ കുടുംബശ്രീ വനിതാ സംരംഭകരുടെ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, അനൗണ്‍സ്‌മെന്റ് വാഹനം എന്നിവ നല്‍കുന്നതിന് താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 13 പകല്‍ മൂന്നികം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807. പന്തല്‍,…
Read Moreകോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.ഗുരുതര സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി…
Read Moreപോസ്റ്റ് ഓഫീസ് ആര്‍.ഡി: നിക്ഷേപകര്‍ ശ്രദ്ധിക്കണം
പോസ്റ്റ് ഓഫീസ് ആര്‍.ഡി.: നിക്ഷേപകര്‍ ശ്രദ്ധിക്കണം konnivartha.com : സുരക്ഷിതമായ ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആര്‍.ഡി. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റാഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങണം. നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ് ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുമ്പ് പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തല്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read More