ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ ഉള്ള ജീവകാരുണ്യ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

 

konnivartha.com :  സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ വർഷങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പദ്ധതികളായ കരുതൽ പദ്ധതി, നന്മവിരുന്ന് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റായ അഡ്വ. ജിതേഷ് ജി,. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ. പി.ജയൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

2010 മുതൽ നടപ്പിലാക്കിവരുന്ന കരുതൽ പദ്ധതിയിലൂടെ ടീച്ചർ ഇതിനോടകം നിർമ്മിച്ചു നൽകിയ വീടുകളിൽ സ്വയം പര്യാപ്തത എത്തുന്നതിലേക്കായി ആടുകളെ നൽകിയും കുട്ടികൾക്കായുള്ള സഹായങ്ങൾ നൽകിയും, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകിയും., വിദ്യാർത്ഥികൾക്കായുള്ള പരിശീലന പരിപാടികൾ സംഘടിപ്പിച്ചു അവരെ വീണ്ടും കരുതുന്ന പദ്ധതിയാണ് കരുതൽ.

230 കുടുംബങ്ങൾക്കാണ് ഈ രീതിയിൽ സഹായം നൽകുന്നത്. നന്മ വിരുന്ന് പദ്ധതിയിലൂടെ 110 കുടുംബങ്ങൾക്കായി എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ ദുബായ് ദിശയുടെ സഹായത്താൽ വീടുകൾ എത്തിച്ചു നൽകുന്നു. ചടങ്ങിനോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും ഭക്ഷ്യധാന്യ കിറ്റുകളും കുടകളും വിതരണംചെയ്തു. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെറിയാൻജി, ബെന്നി പാറയിൽ, കെ. പി. ജയലാൽ., ശിലാ സന്തോഷ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!