പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇഡി വീണ്ടും ചോദ്യം ചെയ്യും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് പ്രതികളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)കോടതിയുടെ അനുമതി. ഇവരെ 15ാം തീയതി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി . പ്രതികളായ തോമസ് ഡാനിയേൽ, റീനു മറിയം എന്നിവരെയാണ് ചോദ്യംചെയ്യുക. വിദേശ നിക്ഷേപം സംബന്ധിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. വിദേശത്ത് വൻ തോതിൽ നിക്ഷേപമുണ്ടെന്ന് നേരത്തെതന്നെ ഇഡി കണ്ടെത്തിയിരുന്നു.വിദേശ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ ഉടമകൾക്കു നോട്ടിസ് അയയ്ക്കാനും ഇഡി തീരുമാനിച്ചു . 2003 മുതൽ തോമസ് ഡാനിയേൽ ഓസ്ട്രേലിയയിലുള്ള പോപ്പുലർ ഗ്രൂപ്പ് പ്രൈവറ്റ് ലിമിഡറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. ചോദ്യം ചെയ്യലിൽ കമ്പനിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി നൽകിയിരുന്നത്.എത്ര രൂപ കടത്തിയെന്നോ നിക്ഷേപിച്ചിട്ടുണ്ടെന്നൊ വ്യക്തമാക്കാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്

Read More

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി സജി ചെറിയാന്‍

അഗ്രോ സെന്ററും, മണ്ണാറക്കുളഞ്ഞി ശാഖാ മന്ദിര ശിലാസ്ഥാപനവും നിര്‍വഹിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ബാങ്കിംഗ് ഇതര മേഖലയിലും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ മണ്ണാറക്കുളഞ്ഞിയിലെ ശാഖാ മന്ദിരത്തിന്റെയും അഗ്രോ സെന്ററിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷികേതര മേഖലയിലും ഫലപ്രദമായ ഇടപെടല്‍ നടത്തിവരുന്നു. ബാങ്കിംഗ് അനുബന്ധ പ്രവര്‍ത്തനമായ ചിട്ടി, ഗോതമ്പ് സംസ്‌കരണ പ്ലാന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, അഗ്രോ ഷോപ്പ് എന്നിവയുടെ വിജയപ്രദമായ പ്രവര്‍ത്തനത്തിലും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയായി നില്‍ക്കുന്നു. കേരളത്തില്‍ സഹകരണ മേഖലയില്‍ വലിയ നിക്ഷേപവും വലിയ തൊഴില്‍ സാധ്യതകളും ലഭ്യമാക്കാന്‍ സാധിച്ചു. സര്‍വീസ്…

Read More

കോന്നിയ്ക്ക് സ്വന്തമായി ഇനി മീനും

  കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും ഉല്പാദിപ്പിക്കുന്ന മത്സ്യം കോന്നി ഫിഷ് എന്ന പേരില്‍ വില്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി യൂണിറ്റിന്റെ ഉദ്ഘാടനം (സെപ്റ്റംബര്‍ 10 വെള്ളി) ഉച്ചയ്ക്ക് 12ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ആനത്തോട് റിസര്‍വോയര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വോയറുകളിലെ മത്സ്യകൃഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ കൂട് മത്സ്യകൃഷി പദ്ധതിക്ക് 16.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വൈവിധ്യം നിറഞ്ഞ ഉള്‍നാടന്‍ ജലസ്രോതസുകളാല്‍ സമ്പുഷ്ടമായ കേരളത്തില്‍ മത്സ്യകൃഷി വികസനത്തിനു വളരെയേറെ സാധ്യതകളുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ശുദ്ധജല സ്രോതസുകളില്‍…

Read More

സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കും

സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കും സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വിൽപന നികുതി ഇൻറലിജൻസ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചർച്ചചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നികുതി സെക്രട്ടറി ശർമിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണർ രത്തൻ ഖേൽക്കർ തുടങ്ങിയവർ സംസാരിച്ചു.

Read More

റാന്നിയില്‍ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റാന്നി നിയോജകമണ്ഡലത്തിലെ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ആകെ 20 റോഡുകളാണ് റാന്നി നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യം സാങ്കേതിക അനുമതി ലഭിച്ച റോഡുകളാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നത്. അവശേഷിക്കുന്ന റോഡുകള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാനാകും. ടെന്‍ഡര്‍ നടപടികളായ റോഡുകളുടെ പേര്, അനുവദിച്ച തുക ബ്രാക്കറ്റില്‍: ബംഗ്ലാം കടവ് – സ്റ്റേഡിയം റോഡ് (1,87,29755), ബംഗ്ലാംകടവ് – വലിയകുളം റോഡ് (1,68,14343), കുറുമ്പന്‍ മൂഴി -ചണ്ണ റോഡ് (1,79,04359), കിളിയാനിക്കല്‍ – തൂളികുളം റോഡ് (1,11,07739 ), മടുക്കമൂട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ് (1,18,21447), മേലേപടി – ചെല്ലക്കാട്…

Read More

അരുവാപ്പുലം ബാങ്കില്‍ കുടിശികയായ വായ്പകൾ തിരിച്ചടയ്ക്കാന്‍ അദാലത്ത് നടത്തും

അരുവാപ്പുലം ബാങ്കില്‍ കുടിശികയായ വായ്പകൾ തിരിച്ചടയ്ക്കാന്‍ അദാലത്ത് നടത്തും കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത് കുടിശികയായ അംഗങ്ങൾക്ക് നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പാ കണക്ക് അവസാനിപ്പിക്കുന്നതിന് സെപ്തംബർ 30 വരെ സമയം അനുവദിക്കുന്നതിന് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. 2021 മാർച്ച് 31 വരെ പൂർണ്ണമായോ ഭാഗികമായോ കുടിശികയായ വായ്പകൾക്കാണ് ഇളവുകളും മറ്റാനുകൂല്യങ്ങളും നൽകുന്നത്. നവകേരളീയം കുടിശിക നിവാരണ പദ്ധതി പ്രകാരം നാല് ശാഖകളിലും വായ്പാ അദാലത്തുകൾ നടത്തുന്നതിനും തീരുമാനിച്ചു. 2021 സെപ്തംബർ 14 അരുവാപ്പുലം ശാഖ, ഐരവൺ 15, കൊക്കാത്തോട് 16, കോന്നി 17. രാവിലെ 11 മണിക്ക് അദാലത്ത് ആരംഭിക്കും. ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗീസ്, വിജയവിൽസൺ,…

Read More

ഇവിടെയും ഒരുക്കുക ഒരു ഡ്രാഗണ്‍ ഫ്രൂട്ട് ഗ്രാമം

കോന്നിയുടെ മലയോര ഗ്രാമങ്ങളില്‍ വന്യ മൃഗ ശല്യം രൂക്ഷമായി മറ്റ് കൃഷികള്‍ നഷ്ടമാകുന്ന കര്‍ഷകര്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് തിരിയാന്‍ സമയമായി . മുള്ള് ഉള്ളതിനാല്‍ വന്യ മൃഗ ശല്യം ഈ കൃഷിയ്ക്ക് ഉണ്ടാകില്ല . കൃഷിവകുപ്പ് ,പഞ്ചായത്തുകള്‍ സംയുക്തമായി പരീക്ഷണ അടിസ്ഥാനത്തില്‍ ഈ കൃഷി ഇറക്കണം . konnivartha.com : പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടര്‍ന്ന മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കളും ചിലതില്‍ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തില്‍ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറില്‍ വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.   മെക്സിക്കയിലെ വരണ്ട മേഖലകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ പഴവര്‍ഗം കേരളത്തിലെ…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു കോന്നി വാർത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ഇന്ന് (സെപ്റ്റംബര്‍ ഒന്ന് ) ധര്‍ണ്ണ നടത്തി. നിക്ഷേപകർക്ക് അനുകൂലമായി സർക്കാർ തലത്തിൽ നടപടികൾ എത്രയും വേഗം ഉണ്ടാകുന്നില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് സി എസ്സ് നായര്‍ , സെക്രട്ടറി തോമസ് തുംബമണ്‍ ,വൈസ് പ്രസിഡന്‍റ് സജീവ് ഊന്നുകല്ല് , സെക്രട്ടറി…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രതികൾക്ക് ജാമ്യം ഇല്ല കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ടു ഈ ഡി രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ പോപ്പുലർ ഉടമകളായ കോന്നി വകയാർ ഇണ്ടികാട്ടിൽ റോയി എന്ന തോമസ് ദാനിയൽ, മകളും കമ്പനി സി ഇ ഒയുമായ റിനു മറിയം എന്നിവർക്ക് ജാമ്യം ഇല്ല. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ഗുരുതരമായ സാമ്പത്തിക വെട്ടിപ്പും ഡോളർ കടത്തും നിക്ഷേപക തട്ടിപ്പും പ്രതികൾ ചെയ്തിട്ടുണ്ട് എന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ.നിക്ഷേപകർ അറിയാതെ കോടികണക്കിന് രൂപ വകമാറ്റുകയും ഈ പണത്തിൽ 1500 കോടി രൂപ എങ്കിലും ഡോളറാക്കി ദുബായ് വഴി ഇടനിലക്കാരിലൂടെ മറ്റൊരു വിദേശരാജ്യത്തേക്ക് കടത്തി എന്നാണ് ഇ ഡി നിഗമനം. രണ്ട്…

Read More

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ക്ക് ഇന്ന് തുടക്കം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ക്ക് ഇന്ന് തുടക്കം കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ഇന്ന് (സെപ്റ്റംബര്‍ ഒന്നു ) ധര്‍ണ്ണ നടത്തും   . പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് രണ്ടാം ഘട്ട സമര പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് . കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍…

Read More