പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ രണ്ടാം ഘട്ട സമര പരിപാടികള്‍ നടന്നു

കോന്നി വാർത്ത ഡോട്ട് കോം :നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും സെക്രട്ടറിയേറ്റ് മുന്നിലും നിക്ഷേപകര്‍ ഇന്ന് (സെപ്റ്റംബര്‍ ഒന്ന് ) ധര്‍ണ്ണ നടത്തി. നിക്ഷേപകർക്ക് അനുകൂലമായി സർക്കാർ തലത്തിൽ നടപടികൾ എത്രയും വേഗം ഉണ്ടാകുന്നില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് സി എസ്സ് നായര്‍ , സെക്രട്ടറി തോമസ് തുംബമണ്‍ ,വൈസ് പ്രസിഡന്‍റ് സജീവ് ഊന്നുകല്ല് , സെക്രട്ടറി സുനി ഏനാത്ത് ,ബിജി വര്‍ഗീസ് റാന്നി , ഷിബിന്‍ കുമ്പഴ ,അന്നമ്മ തോമസ് എന്നിവർ പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് രണ്ടാം ഘട്ട സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

കേരളത്തിലെ എല്ലാ കളക്ടറേറ്റുകൾക്കു മുൻപിലും സെക്രട്ടറിയേറ്റ് മുന്നിലും കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമാധാന പ്രതിഷേധ സമരം രാവിലെ 9:30 മണി മുതൽ 12 മണി വരെ നടന്നു.

error: Content is protected !!