പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇഡി വീണ്ടും ചോദ്യം ചെയ്യും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ് പ്രതികളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)കോടതിയുടെ അനുമതി. ഇവരെ 15ാം തീയതി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി . പ്രതികളായ തോമസ് ഡാനിയേൽ, റീനു മറിയം എന്നിവരെയാണ് ചോദ്യംചെയ്യുക.

വിദേശ നിക്ഷേപം സംബന്ധിക്കുന്ന വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. വിദേശത്ത് വൻ തോതിൽ നിക്ഷേപമുണ്ടെന്ന് നേരത്തെതന്നെ ഇഡി കണ്ടെത്തിയിരുന്നു.വിദേശ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ ഉടമകൾക്കു നോട്ടിസ് അയയ്ക്കാനും ഇഡി തീരുമാനിച്ചു .

2003 മുതൽ തോമസ് ഡാനിയേൽ ഓസ്ട്രേലിയയിലുള്ള പോപ്പുലർ ഗ്രൂപ്പ് പ്രൈവറ്റ് ലിമിഡറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. ചോദ്യം ചെയ്യലിൽ കമ്പനിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി നൽകിയിരുന്നത്.എത്ര രൂപ കടത്തിയെന്നോ നിക്ഷേപിച്ചിട്ടുണ്ടെന്നൊ വ്യക്തമാക്കാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്

error: Content is protected !!