കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തുമായി 281 ശാഖയും ഉപ ശാഖകളുമായി വലിയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ആയിരകണക്കിന് നിക്ഷേപകരുടെ വിശ്വസ്തത ആര്‍ജിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും കോടികണക്കിന് രൂപ നിക്ഷേപക തുകയായി തന്നെ സ്വീകരിക്കുകയും 2000 കോടിയിലേറെ തുക 21 കറക്ക് കമ്പനിയിലൂടെ വക മാറ്റി കടത്തുകയും ചെയ്ത ശേഷം നിക്ഷേപകരുടെ പരാതിയില്‍ നിലവില്‍ നിയമത്തിന് കീഴടങ്ങിയ വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേലും ഭാര്യയും മൂന്നു പെണ്‍ മക്കളും അടങ്ങിയ കുടുംബം മാത്രം അഴികള്‍ക്കുള്ളിലായത് കൊണ്ട് തട്ടിപ്പിനിരയായവര്‍ക്ക് പണം മുഴുവന്‍ തിരികെ കിട്ടണമെന്നില്ല. പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ കാലാകാലങ്ങളിലായി വിവിധ തരത്തില്‍ ഉള്ള ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവിത സമ്പാദ്യം തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയപ്പോള്‍ ഇതിനെല്ലാം തുടക്കം മുതല്‍ കൂട്ട് നിന്ന പോപ്പുലറിന്റെ ഉന്നത…
Read Moreവിഭാഗം: Business Diary
സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി
പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറി ഒറ്റയ്ക്കാണ് ക്രമക്കേട് നടത്തിയതെന്ന സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിഞ്ഞിരുന്നു. കൂടുതൽ സിപിഎം നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള രേഖകൾ പുറത്ത് വന്നിരുന്നു. അതേസമയം തട്ടിപ്പ് മറച്ച് വയ്ക്കാൻ ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തുവന്നിരുന്നു.സി ബി ഐയോ ,ഇ ഡിയോ അന്വേഷിക്കണം എന്നു ബി ജെ പി ആവശ്യപ്പെട്ടു . സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ 2019 മാർച്ച് മാസത്തിൽ ജില്ലാ സഹകരണ ബാങ്ക് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് പാർട്ടി എരിയ കമ്മിറ്റി…
Read Moreകല്ലേലിയില്‍ ഹാരിസണ്‍ കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികളില്‍ 199 പേര്‍ക്ക് മാത്രം ആണ് സ്ഥിര ജോലി ഉള്ളത് . അഹോരാത്രം പണിയെടുക്കുന്ന ബാക്കി തൊഴിലാളികളെ വര്‍ഷങ്ങളായി ഹാരിസണ്‍ കമ്പനി തഴഞ്ഞു . ഇവരെ സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം .നിലവില്‍ താല്‍കാലികമായി ഉള്ള 49 തൊഴിലാളികളെയും സ്ഥിരപ്പെടുത്തണം എന്നാണ് ആവശ്യം . എസ്റ്റേറ്റിൽ നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും നിലവില്‍ ഉള്ള തൊഴിലാളികളുടെ കുടുംബത്തിലെ ആളുകളെ എടുക്കുന്നില്ല. മാസം തോറും ലക്ഷകണക്കിന് രൂപയുടെ വരുമാനം താല്‍കാലിക തൊഴിലാളികളുടെ അക്ഷീണ ഫലമായി കമ്പനി നേടുന്നു എങ്കിലും താല്‍ക്കാലി ക തൊഴിലാളികളുടെ ആനുകൂല്യ കാര്യത്തില്‍…
Read Moreഎന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…?
എന്തു ചോദിച്ചാലും ചട്ടം 65: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതെങ്ങനെ…? സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം കെയു ജനീഷ്‌കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമാണെന്ന് കാട്ടി സസ്പെന്‍ഷനിലായ സെക്രട്ടറി കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തു വന്നതോടെ മുഖം രക്ഷിക്കാന്‍ വേണ്ടി ബാങ്ക് ഭരണ സമിതി പത്ര സമ്മേളനം വിളിച്ച് ചേര്‍ത്തു . വെട്ടിലായി. കുറ്റം മുഴുവന്‍ ജോസിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ വേണ്ടി എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കളും വിയര്‍ത്തു. സഹകരണ വകുപ്പിന്റെ ചട്ടം 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്നൊരു പല്ലവി ആവര്‍ത്തിക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. മാധ്യമ പ്രവര്‍ത്തകരുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ചട്ടം 65 പരിചയാക്കി തടുക്കാനുള്ള ശ്രമമാണ് നടന്നത്. 2012-18…
Read Moreസീതത്തോട് സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്‍തിരിയണം
konnivartha.com : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്‍റേണല്‍ ഓഡിറ്ററും, അസിസ്റ്റന്‍റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കെ.യു.ജോസ് എന്ന ജീവനക്കാരന്‍ തന്‍റെ ഭാര്യയുടേയും മക്കളുടേയും മറ്റു ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് 1,40,49,325/- രൂപയുടെ തട്ടിപ്പ് നടത്തിയത്. കേവലം എട്ട് ഇടപാടുകളാണ് ഇതിനായി പ്രതി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. തന്‍റെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മനസ്സിലാക്കിയ പ്രതി 2020 ഒക്ടോബര്‍ 15 ന് തുക തിരിച്ചടച്ചാതായ രേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.എന്നാല്‍ ഈ പണം ബാങ്കില്‍ എത്തിയിട്ടില്ല എന്ന് ഭരണസമിതിയ്ക്ക് പരിശോധനയില്‍ ബോധ്യപ്പെടുകയും, ഇതു സംബന്ധിച്ച് പരിശോധിക്കണെന്ന് യൂണിറ്റ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍…
Read Moreട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം
കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം. പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.റ്റി.പി നൽകേണ്ടതാണ്. പോർട്ടലിൽ ലഭിക്കുന്ന പരാതികളിൽ ട്രഷറി ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന പരാതി പരിഹാരസെൽ തുടർ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലിൽ അറിയിക്കും. ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമായ പരാതികൾ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നൽകാം. എല്ലാ ട്രഷറികളുടെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും മെയിൽ ഐ.ഡി www.treasury.kerala.gov.in ലെ ‘ട്രഷറി ഡയറക്ടറി’ എന്ന മെനുവിൽ ലഭ്യമാണ്. ട്രഷറിയുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി…
Read Moreകോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി: ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി konnivartha.com : സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കും. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ധിക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഗുണനിലവാരമുള്ള മരുന്നുകള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏകദേശം 20,000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സംസ്ഥാന ഔഷധവിപണയില്‍, മരുന്നുകളെല്ലാം തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ലഭ്യമായി കൊണ്ടിരിക്കുന്നത്. അതിനാല്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയെന്നത്…
Read Moreസീതത്തോട് ബാങ്കിലെ അഴിമതി :കോന്നി എം എല്‍ എ രാജി വെക്കണം
സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയ്ക്ക് ഒത്താശ ചെയ്ത കോന്നി എം.എൽ. എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. തീവട്ടി കൊള്ളയാണ് സീതത്തോട് ബാങ്കിൽ നടന്നതെന്ന് ഡി.സി. സി വൈസ് പ്രസിഡൻ്റ് അഡ്വ. ഏ.സുരേഷ് കുമാർ പറഞ്ഞു.മൈലപ്രായിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റക്കാരെസംരക്ഷിക്കാനാണ് എം.എൽ.എയുടെ ശ്രമമെന്നും സുരേഷ്കുമാർ ആരോപിച്ചു. മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സലിം പി. ചാക്കോ ,ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ ,ബിജു ശമുവേൽ, സുമിത് ചിറയ്ക്കൽ ,ജോർജ്ജ് യോഹന്നാൻ ,രാജേഷ് രാജൻ, ജെസി വർഗ്ഗീസ് , തോമസ് ഏബ്രഹാം ,സിബി ജേക്കബ് തോമസ് , ശോശാമ്മ ജോൺസൺ ,സുനിൽകുമാർ എസ്,മഞ്ജു സന്തോഷ് , ബിന്ദു ബിനു ,…
Read Moreതിരുവോണം ബംപർ : ഒന്നാം സമ്മാനം 12 കോടി ഓട്ടോ ഡ്രൈവര്‍ക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി. നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.
Read Moreകോന്നി ആര്‍.സി.ബി.യിലെ പണം തിരിമറി: വിജിലന്‍സ് അന്വേഷണം ഉണ്ടാകും
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നിയിലെ ആദ്യകാല സഹകരണ പ്രസ്ഥാനമായ റീജണല്‍ സഹകരണബാങ്കിലെ പണം തിരിമറി വിജിലന്‍സ് വിഭാഗം അന്വേഷിക്കണം എന്നാവശ്യം ഉന്നയിച്ച് ഭരണസമിതി വിജിലന്‍സിനെ സമീപിച്ചു . ഒമ്പതര കോടി രൂപയുടെ തിരിമറി നടന്നതായി സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തിയിരുന്നു . 2014 മുതല്‍ ഉള്ള സി പി എം ഭരണ സമിതിയുടെ കാലത്തായിരുന്നു തിരിമറി . ബാങ്കിന് നഷ്ടപ്പെട്ട തുക ആരോപണ വിധേയരില്‍ നിന്നും തിരികെ പിടിക്കണം എന്നാവശ്യം ഉന്നയിച്ച് നിലവിലെ സി പി എം ഭരണ സമിതി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് പ്രത്യക അന്വേഷണ സംഘം അന്വേഷണം നടത്തി . പഴയ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മൊഴി എടുത്തിരുന്നു . സസ്പെന്‍റില്‍ ഉള്ള ചില ജീവനക്കാരെയും അന്വേഷണ ഭാഗമായി വിളിപ്പിച്ചിരുന്നു .…
Read More