സീതത്തോട് ബാങ്കിലെ അഴിമതി :കോന്നി എം എല്‍ എ രാജി വെക്കണം

 

സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയ്ക്ക് ഒത്താശ ചെയ്ത കോന്നി എം.എൽ. എ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈലപ്രാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

 

തീവട്ടി കൊള്ളയാണ് സീതത്തോട് ബാങ്കിൽ നടന്നതെന്ന് ഡി.സി. സി വൈസ് പ്രസിഡൻ്റ് അഡ്വ. ഏ.സുരേഷ് കുമാർ പറഞ്ഞു.മൈലപ്രായിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റക്കാരെസംരക്ഷിക്കാനാണ് എം.എൽ.എയുടെ ശ്രമമെന്നും സുരേഷ്കുമാർ ആരോപിച്ചു.

 

മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സലിം പി. ചാക്കോ ,ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ ,ബിജു ശമുവേൽ, സുമിത് ചിറയ്ക്കൽ ,ജോർജ്ജ് യോഹന്നാൻ ,രാജേഷ് രാജൻ, ജെസി വർഗ്ഗീസ് , തോമസ് ഏബ്രഹാം ,സിബി ജേക്കബ് തോമസ് , ശോശാമ്മ ജോൺസൺ ,സുനിൽകുമാർ എസ്,മഞ്ജു സന്തോഷ് , ബിന്ദു ബിനു , ജോബിൻ തോമസ് , ലിബു മാത്യു ,ഷിബു ചെറിയാൻ, മാത്തുക്കുട്ടി ചാമക്കാലായിൽ, സി.എ. തോമസ് ,ജോൺസൺ പി.എ, കെ.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!