പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു അംഗീകാരം

  konnivartha.com : പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. പിഎസിഎസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്വവും കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അനുമതി. പിഎസിഎസിന് അവരുടെ വ്യവസായം വൈവിധ്യവല്‍ക്കരിക്കാനും നിരവധി പ്രവര്‍ത്തനങ്ങള്‍/സേവനങ്ങള്‍ ഏറ്റെടുക്കാനും ഇത് അവസരമൊരുക്കും. കേന്ദ്രഗവണ്‍മെന്റിന്റെ 1528 കോടി രൂപ വിഹിതമുള്‍പ്പെടെ ആകെ 2516 കോടി രൂപയുടെ ബജറ്റ് അടങ്കലോടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമായ ഏകദേശം 63,000 പിഎസിഎസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനാണു പദ്ധതിനിര്‍ദേശം. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന, ഏകദേശം 13 കോടി കര്‍ഷകര്‍ അംഗങ്ങളായ രാജ്യത്തെ ത്രിതല ഹ്രസ്വകാല സഹകരണ വായ്പയുടെ (എസ്ടിസിസി) താഴെത്തട്ടിലുള്ളതാണ് പ്രാഥമിക കാര്‍ഷിക സഹകരണ വായ്പാസംഘങ്ങള്‍ (പിഎസിഎസ്). രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന കെസിസി വായ്പകളില്‍ 41% (3.01 കോടി കര്‍ഷകര്‍) പിഎസിഎസ് മുഖേനയാണ്. പിഎസിഎസ്…

Read More

കോന്നിയിലെ അനധികൃത വഴിയോര കച്ചവടം വ്യാപാരി സമിതി ഒഴിപ്പിച്ചു

  konnivartha.com : കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കോന്നി യൂണിറ്റും കോന്നി ഏരിയായും സംയുക്തമായി വഴിയോര കച്ചവടത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു . സമിതിയുടെ കോന്നി ഓഫീസ് പടിക്കൽ നിന്നും തുടങ്ങി ഗവൺമെൻറ് ഹോസ്പിറ്റൽ വഴി ബസ് സ്റ്റാൻഡിൽ എത്തി അവിടെനിന്നും മുരിങ്ങമംഗലം ജംഗ്ഷൻ വരെയുള്ള അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു . വാഹനത്തിൽ വഴിയോരക്കച്ചവടം ചെയ്തിരുന്നവരെഅപ്പോൾ തന്നെ ഒഴിപ്പിക്കുകയുംഒഴിഞ്ഞു പോകാൻ മടി കാണിച്ച വരെ പോലീസ് ഇടപെട്ട് അപ്പോൾ തന്നെ അവിടെ നിന്നും മാറ്റി വീണ്ടും വരരുതെന്ന താക്കീതും നല്‍കി .പഞ്ചായത്ത് എടുത്ത തീരുമാനം കർശനമായി നടപ്പാക്കുന്നത് വരെ ഈ പ്രതിഷേധ സമരം തുടരുമെന്ന് വ്യാപാരി സമിതി ഭാരവാഹികള്‍ പറഞ്ഞു . പുനലൂര്‍ ,കായംകുളം , പറക്കോട് ,പത്തനംതിട്ട , പന്തളം മേഖലയിലെ മൊത്ത വിതരണക്കാര്‍ കൂലിയ്ക്ക് ആളെ നിര്‍ത്തിയാണ് സാധനങ്ങള്‍ വഴിയോരത്ത്…

Read More

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; തോമസ് ഡാനിയലിന്‍റെ അമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് ഇ.ഡി അറസ്റ്റ് ചെയ്തു

  konnivartha.com : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ, സ്ഥാപന ഉടമ തോമസ് ഡാനിയലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റ് ചെയ്ത ശേഷം ഇഡി ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി മറിയാമ്മയെ ജാമ്യത്തിൽ വിട്ടയച്ചു. കോടതിയിൽ ഇഡി ജാമ്യാപേക്ഷയെ എതിർത്തില്ല. മറിയാമ്മയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത്. വകയാർ ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലർ ഫിനാൻസ്, മുപ്പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 1600 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. സാമ്പത്തിക കുറ്റകൃത്യമായതിനാൽ, 2020ൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2020 ഓഗസ്റ്റിൽ, തോമസ് ഡാനിയലിനെയും ഭാര്യയെയും മൂന്നു മക്കളെയും അറസ്റ്റ് ചെയ്തിരുന്നു.

Read More

ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്: 34615 കോടി

17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്.ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തില്‍ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍ സിബിഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായി ആയിരുന്നു പരാതി.രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കാനറാബാങ്ക്- 4022 കോടി,…

Read More

ആക്രിയുടെ മറവിൽ ഇൻപുട്ട് ടാക്‌സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി

  അയൺ സ്‌ക്രാപ്പിന്റെ (ആക്രി) മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇൻപുട്ട് ടാക്‌സ് തട്ടിയെടുത്ത സംഘത്തിന്റെ ആസൂത്രകർ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെയും അവരുടെ അനുയായികളായ മറ്റു രണ്ടുപേരുടെയും വസതികളിൽ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് (ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്) സായുധ പോലീസിന്റെ സഹായത്തോടെ (കെ.എ.പി ബറ്റാലിയന് – 1, തൃപ്പുണിത്തറ) സെർച്ച് നടത്തി. നികുതി വെട്ടിപ്പു സംഘത്തിനു ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കു സായുധ പോലീസിന്റെ സഹായം തേടിയത്. ആക്രിയുടെ മറവിൽ വൻ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ (ഐ.ബി.) കോട്ടയം സി. ജി. അരവിന്ദിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ 8 യൂണിറ്റുകൾ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും പത്തോളം വ്യാപാരികളിൽ…

Read More

ചെറിയ ഉള്ളി കിലോ വില നാലു രൂപ ഗുണ്ടിൽ പേട്ടയിൽ ;ഇവിടെ എത്ര

  konnivartha .com : ചെറിയ ഉള്ളി കിലോ വില നാലു രൂപ ഗുണ്ടിൽ പേട്ടയിൽ ,40 കിലോമീറ്റർ മാറിയപ്പോൾ വില കിലോ അമ്പതു രൂപ . കേരളത്തില്‍ എത്തിയപ്പോള്‍ വീണ്ടും വില . കേരളത്തില്‍ എല്ലാ പച്ചക്കറി വില ആണ് .കാരണം അന്യ സംസ്ഥാനം നിന്നും വരണം .കേരളത്തിലെ കൃഷി ഭവനുകള്‍ കൂടി എത്തിക്കുന്ന എല്ലാ സമഗ്ര വിത്ത് വിതരണം , നടീല്‍ ,വിളവ്‌ കൊയ്യല്‍ എല്ലാം തട്ടിപ്പ് . കേരളത്തില്‍ ആവശ്യം ഉള്ള പച്ചക്കറി ഇവിടെ വിളയിക്കാന്‍ കേരളത്തിലെ കൃഷി ഭവനുകള്‍ക്ക് കഴിയുമോ . എങ്കില്‍ നല്ല നമസ്ക്കാരം . ഇല്ല . കേരളം എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി അന്യ സംസ്ഥാനത്തെ ആശ്രയം .കാരണം ഇവിടെ ഉള്ള നിലം നികത്തി കെട്ടിടം . ഉള്ള സ്ഥലത്ത് കൃഷി ഇല്ല .നോട്ടം സര്‍ക്കാര്‍ ജോലി…

Read More

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

  ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകൾ നടത്തുന്ന വനിതകളും ഉൽപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചത്. 79 ലക്ഷം കിലോ ചിക്കൻ ഈ കാലയളവിൽ ഉത്പാദിപ്പിച്ച് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തി. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കന്റെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 ചിക്കൻ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നു. വ്യക്തിഗത സംരംഭ മാതൃകയിലാണ്…

Read More

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കും

  അര്‍ഹരായവര്‍ക്ക് അര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ.കെ യു ജനീഷ് കുമാര്‍ എം എല്‍ എപറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ. കോന്നി സ്വദേശി കല്യാണി തങ്കപ്പന് കാര്‍ഡ് നല്‍കിയായിരുന്നു ജില്ലാതല വിതരണോദ്ഘാടനം. സംസ്ഥാനതലത്തില്‍ നടന്ന പരിപാടിയിലൂടെ ഒരു ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കിയത്. കോന്നി മണ്ഡലത്തില്‍ അഞ്ഞൂറിലധികം കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഏറെ കാലമായിട്ടുള്ള ജനങ്ങളുടെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമായതെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ഹരായ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും എഎവൈ(മഞ്ഞ), പിഎച്ച്എച്ച്( പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 120 പിങ്ക് കാര്‍ഡുകളും, 12 മഞ്ഞ കാര്‍ഡുകളുമാണ്…

Read More

നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു

  konnivartha.com : നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു. കോന്നി എംഎൽഎ അഡ്വ.കെ യു ജെനിഷ് കുമാർ ശാഖയുടെയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടപ്പൻ കെ എ എടിഎം ന്റെയും 11 ആം വാർഡ് മെമ്പർസൂസമ്മ കെ കുഞ്ഞുമോൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.   ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് ബിനോയ്‌ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ ഹെഡ് ജോയ് പി എ സ്വാഗതം നേർന്നു. ബ്രാഞ്ച് ഹെഡ് സന്ദീപ് എസ് കൃതജ്ഞത രേഖപെടുത്തി.

Read More

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : സി ബി ഐ പരാതിക്കാരുടെ മൊഴി എടുക്കുന്നു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപക സംഘടനയുടെ കൂട്ടായ്മയായ പി എഫ് ഡി എ യുടെ സമരത്തെ തുടര്‍ന്ന് കേസ് ഏറ്റെടുത്ത സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും പരാതിക്കാരായ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നു . കേസ് ഏറ്റെടുത്തിട്ടും സി ബി ഐ പത്തനംതിട്ട ജില്ലയിലെ നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞിടെ പി എഫ് ഡി എ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു . ഇതേ തുടര്‍ന്നാണ്‌ സി ബി ഐ കൊച്ചി യൂണിറ്റ് പത്തനംതിട്ട ജില്ലയിലെയും നിക്ഷേപകരില്‍ നിന്നും മൊഴി എടുക്കുന്നത് ഈ തിങ്കള്‍ മുതല്‍ മൊഴി എടുക്കും .അതിനായി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ്‌ ഹൌസില്‍ ഓഫീസ് തുറക്കും . പത്തനംതിട്ട ,കൊല്ലം…

Read More