കോന്നിയിലെ അനധികൃത വഴിയോര കച്ചവടം വ്യാപാരി സമിതി ഒഴിപ്പിച്ചു

 

konnivartha.com : കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കോന്നി യൂണിറ്റും കോന്നി ഏരിയായും സംയുക്തമായി വഴിയോര കച്ചവടത്തിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു . സമിതിയുടെ കോന്നി ഓഫീസ് പടിക്കൽ നിന്നും തുടങ്ങി ഗവൺമെൻറ് ഹോസ്പിറ്റൽ വഴി ബസ് സ്റ്റാൻഡിൽ എത്തി അവിടെനിന്നും മുരിങ്ങമംഗലം ജംഗ്ഷൻ വരെയുള്ള അനധികൃത വഴിയോര കച്ചവടം ഒഴിപ്പിച്ചു .

വാഹനത്തിൽ വഴിയോരക്കച്ചവടം ചെയ്തിരുന്നവരെഅപ്പോൾ തന്നെ ഒഴിപ്പിക്കുകയുംഒഴിഞ്ഞു പോകാൻ മടി കാണിച്ച വരെ പോലീസ് ഇടപെട്ട് അപ്പോൾ തന്നെ അവിടെ നിന്നും മാറ്റി വീണ്ടും വരരുതെന്ന താക്കീതും നല്‍കി .പഞ്ചായത്ത് എടുത്ത തീരുമാനം കർശനമായി നടപ്പാക്കുന്നത് വരെ ഈ പ്രതിഷേധ സമരം തുടരുമെന്ന് വ്യാപാരി സമിതി ഭാരവാഹികള്‍ പറഞ്ഞു .

പുനലൂര്‍ ,കായംകുളം , പറക്കോട് ,പത്തനംതിട്ട , പന്തളം മേഖലയിലെ മൊത്ത വിതരണക്കാര്‍ കൂലിയ്ക്ക് ആളെ നിര്‍ത്തിയാണ് സാധനങ്ങള്‍ വഴിയോരത്ത് വാഹനത്തില്‍ ഇട്ടു വില്‍ക്കുന്നത് . കോന്നിയില്‍ കടകളിലൂടെ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഈ അനധികൃത വഴിയോര കച്ചവട മാഫിയ ഭീഷണിയാണ് . പഞ്ചായത്ത് വഴിയോര കച്ചവടം നിരോധിച്ചിട്ടുണ്ട് എങ്കിലും പഞ്ചായത്തോ പോലീസോ കര്‍ശനമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നില്ല . ഇതിനെ          തുടര്‍ന്ന് പഞ്ചായത്തില്‍     വ്യാപാരി സമിതി ഭാരവാഹികള്‍ പല കുറി പരാതിയുമായി എത്തി എങ്കിലും പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചില്ല . ഇതിനെ തുടര്‍ന്നാണ്‌ വ്യാപാരി സമിതി കോന്നിയിലെ അനധികൃതമായുള്ള വഴിയോര കച്ചവടം ഒഴിപ്പിക്കാന്‍ തീരുമാനിച്ചത് . വരും ദിവസങ്ങളിലും സമരം ശക്തമാക്കും .

 

വ്യാപാരി സമിതി ഏരിയ പ്രസിഡൻറ് രാജൻ രാമചന്ദ്രൻ ,ഏരിയാ സെക്രട്ടറി ഗോപിനാഥൻ നായർ, യൂണിറ്റ് പ്രസിഡണ്ട് അജിത്കുമാർ ആർ,യൂണിറ്റ് സെക്രട്ടറി രാജഗോപാൽ റ്റി,യൂണിറ്റ് വൈസ് പ്രസിഡൻറ്മധുസൂദനൻ നായർ ,മറ്റ് കമ്മിറ്റി അംഗങ്ങൾ ,ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി അംഗങ്ങൾ ,മറ്റ് വ്യാപാരി സമിതി അംഗങ്ങൾ മാര്‍ച്ചില്‍ പങ്കെടുത്തു .

error: Content is protected !!