പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; തോമസ് ഡാനിയലിന്‍റെ അമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് ഇ.ഡി അറസ്റ്റ് ചെയ്തു

 

konnivartha.com : കോന്നി വകയാര്‍ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ, സ്ഥാപന ഉടമ തോമസ് ഡാനിയലിന്റെ അമ്മ മറിയാമ്മയെ ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റ് ചെയ്ത ശേഷം ഇഡി ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി മറിയാമ്മയെ ജാമ്യത്തിൽ വിട്ടയച്ചു. കോടതിയിൽ ഇഡി ജാമ്യാപേക്ഷയെ എതിർത്തില്ല. മറിയാമ്മയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത്.

വകയാർ ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലർ ഫിനാൻസ്, മുപ്പതിനായിരത്തോളം നിക്ഷേപകരിൽ നിന്നായി 1600 കോടിയോളം രൂപ തട്ടിയെടുത്തതായാണ് കേസ്. സാമ്പത്തിക കുറ്റകൃത്യമായതിനാൽ, 2020ൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2020 ഓഗസ്റ്റിൽ, തോമസ് ഡാനിയലിനെയും ഭാര്യയെയും മൂന്നു മക്കളെയും അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!