പെട്രോളിയം വിതരണക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു

  konnivartha.com : സെപ്റ്റംബർ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു.   ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രിതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് പണിമുടക്ക് മാറ്റിവച്ചത്.   പെട്രോളിയം ഉല്പന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വിൽപ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികൾ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങൾ കമ്പനികൾ നല്കാൻ തയ്യാറാവുക, ഓരോ വ്യാപാരിക്കും ആവശ്യകത അനുസരിച്ച് മാത്രം ഉല്പന്നങ്ങൾ നല്കുക, ഫയർ, പൊല്യൂഷൻ ലൈസൻസ് കാലദൈർഘ്യം വർദ്ധിപ്പിക്കുക, പെട്രോളിയം വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാപാരികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഇതോടെ വ്യാപാരികൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളിലും പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ പണിമുടക്ക് മാറ്റിയതായി പെട്രോളിയം വ്യാപാരി സംഘടനാ നേതാക്കൾ അറിയിച്ചു.…

Read More

80 കോടി രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

  konnivartha.com : ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് (28 വയസ്സ്) തൃശൂർ ജി.എസ്.ടി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഓഫീസർ സി. ജ്യോതിലക്ഷ്മിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് പ്രതിയും സംഘവും മേൽ പറഞ്ഞ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയത്. നേരത്തെ ഇതേ കേസിൽ മലപ്പുറം ജില്ലയിലെ അയിലക്കാട് സ്വദേശിയായ കൊളങ്ങരയിൽ വീട്ടിൽ ബാവ മകൻ ബനീഷിനെ കഴിഞ്ഞ ഡിസംബറിൽ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ ഈ പ്രതി ഹൈക്കോടതിയിൽ നിന്നാണ് കർശന ഉപാധികളോടെ ജാമ്യം…

Read More

ഓണം ബംബർ 25 കോടി : മുട്ടത്തറ ശ്രീവരാഹം സ്വദേശി അനൂപിന്

  konnivartha.com : 25 കോടിയുടെ ഓണം ബംബര്‍ ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്( 30) .ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയില്‍ ആണ് ടിക്കറ്റ് എടുത്തത്‌ .അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്.

Read More

ഓണം ബംബര്‍ 25 കോടി : TJ 750605

konnivartha.com : ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.  ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക.തങ്കരാജ് എന്ന ഏജന്റാണ് 25 കോടിയുടെ ഭാഗ്യടിക്കറ്റ് വിറ്റത് . രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി  രൂപയുമാണ്. രണ്ടാം സമ്മാനം : TG 270912 (കോട്ടയം മീനാക്ഷി ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റാണിത്. പാലായിലെ ഏജന്റായ പാപ്പന്‍ എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്) മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് മൂന്നാം സമ്മാനം :TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TA 292922…

Read More

Johnson and Johnson’s baby powder license canceled by Maharashtra FDA, company asked to withdraw product

konnivartha.com : The Maharashtra Food and Drug Administration (FDA) has cancelled the manufacturing licence of Johnson and Johnson’s baby powder for its Mulund plant and has asked the company to withdraw the product from the market. The decision was taken after the referral Central Drugs Laboratory in Kolkata agreed with the Maharashtra FDA’s report of 2019, declaring the product sub-standard.In 2019, the state FDA had checked the product samples from Pune and Nashik for quality and declared them ‘not of standard quality’ as per the government’s test pH guidelines for…

Read More

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

    konnivartha.com : കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്.   രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫ്ളിപ്കാർട്ട് പ്രതിനിധി ഡോ: ദീപു തോമസും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ ജോർജി പി മാത്തച്ചനും പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചു.കെ.എഫ്.ഡി.സി ചെയർപേഴ്സൺ ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു.

Read More

തെങ്ങിൻ തൈകൾ വിൽപനയ്ക്ക്:നാടൻ – 100,കുള്ളൻ – 110 രൂപ

  konnivartha.com : നാളികേര വികസന ബോർഡിന്‍റെ  നേര്യമംഗലത്തുള്ള വിത്തുൽപാദന പ്രദർശന തോട്ടത്തിൽ ഗുണമേന്മയുള്ള (നാടൻ, കുറിയ) ഇനം തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയാറായിട്ടുണ്ട് വില: നാടൻ – 100 രൂപ, കുള്ളൻ – 110 രൂപ 10 തൈകൾ എങ്കിലും വാങ്ങുന്ന കർഷകർക്ക് സി.ഡി.ബി-യുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്സിഡി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക: ഫോൺ നമ്പർ 0485 – 225 4240.

Read More

ഓണ്‍ലൈന്‍ വായ്പ ആപ്പ് : ഇടപാടുകാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

konnivartha.com : ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റിലായി . ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവന്‍ . ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍ ഇന്ത്യയില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചത് . ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു . 25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയത് .   വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍ ഭീഷണി ആരംഭിക്കും.ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് വഴി ഫോണില്‍നിന്ന്…

Read More

പാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോർഡ് നേട്ടം

പാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോർഡ് നേട്ടം: അഭിനന്ദനവുമായി മന്ത്രി ചിഞ്ചുറാണി konnivartha.com : ഓണക്കാലത്തെ പാൽവിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റർ പാൽ വിൽപ്പന നടന്നു. തൈര് വിൽപ്പനയിലും മിൽമ നേട്ടമുണ്ടാക്കി. സെപ്റ്റംബർ 4 മുതൽക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈരും വിറ്റു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം നടത്തിയ മിൽമ ഭരണ സമിതിയെ ക്ഷിരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു.

Read More

അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

  konnivartha.com : ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചു ചേർത്ത യോഗത്തെ തുടർന്നാണ് തീരുമാനം.   ക്രമവിരുദ്ധ ഓൺലൈൻ വായ്പാ തട്ടിപ്പുകൾ നടക്കുന്നതായി കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചിരുന്നു.ആർ ബി ഐ തയ്യാറാക്കുന്ന പട്ടികയിലുള്ള അംഗീകൃത ലോൺ ആപ്പുകൾ മാത്രമേ ഇനി മുതൽ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ആപ്പ് സ്റ്റോറുകളിലും ലഭ്യമാവുകയുള്ളൂ.താഴ്ന്ന വരുമാനക്കാരെ പ്രലോഭിപ്പിച്ച് വായ്പകൾ നൽകിയ ശേഷം വലിയ പലിശയും സർവീസ് ചാർജ്ജും ഈടാക്കി ബ്ലാക്ക്മെയിലിംഗിലൂടെയും മറ്റും കെണിയിൽ പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.   വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് സമയപരിധി വയ്‌ക്കാനും രജിസ്റ്റേർഡ് ആപ്പുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകും. കടലാസ് കമ്പനികളെ കണ്ടെത്തി നിർജ്ജീവമാക്കാൻ…

Read More