ഓണ്‍ലൈന്‍ വായ്പ ആപ്പ് : ഇടപാടുകാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

konnivartha.com : ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഗുരുഗ്രാമില്‍ അറസ്റ്റിലായി . ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവന്‍ . ഇയാളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രതികള്‍ ഇന്ത്യയില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചത് . ഗുരുഗ്രാമിലും നോയിഡയിലും ഇവരുടെ നേതൃത്വത്തില്‍ കോള്‍സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു. 2021 മുതലാണ് ഇവര്‍ ചൈനീസ് ആപ്പുകള്‍ വഴി വായ്പ നല്‍കിയിരുന്നതെന്നും ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു . 25 മുതല്‍ 30 ശതമാനം വരെ പലിശയ്ക്ക് ചെറിയ തുകകളാണ് ആപ്പിലൂടെ വായ്പയായി നല്‍കിയത് .

 

വലിയ പ്രോസസിങ് ഫീസും ഈടാക്കിയിരുന്നു. മാസത്തവണകളായി പണം തിരിച്ചടയ്ക്കണമെന്നായിരിക്കും വ്യവസ്ഥ. എന്നാല്‍ ഒരിക്കല്‍ തിരിച്ചടവ് തെറ്റിയാല്‍ ഭീഷണി ആരംഭിക്കും.ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് വഴി ഫോണില്‍നിന്ന് സ്വന്തമാക്കുന്ന നമ്പറുകളിലേക്കാം വായ്പയെടുത്തയാളെ അവഹേളിച്ച് സന്ദേശങ്ങള്‍ അയക്കും. പിന്നീട് ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കും.കേരളത്തിലടക്കം നിരവധി ആളുകള്‍ക്ക് ഇവരുടെ ഭീക്ഷണി ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം ഒരു കുടുംബം ആത്മഹത്യ ചെയ്തു .

 

അനധികൃത ഓണ്‍ലൈന്‍ മൊബൈല്‍ വായ്പ ആപ്പുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ വിഭാഗം റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി .അനധികൃത ഇത്തരം ആപ്പുകള്‍ കോടികണക്കിന് രൂപയുടെ കള്ളപ്പണം ആണ് രാജ്യത്ത് ഒഴുക്കുന്നത് . ഇത് തീവ്രവാദ പ്രവര്‍ത്തകരുടെ പക്കലും എത്തുന്ന നിലയില്‍ എത്തിയതോടെ ആണ് ആര്‍ ബി ഐ ഇത്തരം ആപ്പുകളുടെ ലിസ്റ്റ് പുറത്തിറക്കാന്‍ ഒരുങ്ങുന്നത് . കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നു . ഇത്തരം വായ്പ്പകളില്‍ ആരും പെടരുത് .

Gurugram Police have busted a gang of cyber cheats who were extorting money from people on the pretext of providing small loans through China-based funded loan applications, officials said on Saturday.

konnivartha.com : According to the police, the culprits were running call centres in Gurugram and Noida. Four persons have been arrested in connection with the case though the police are yet to disclose their identity.”The accused registered a company under dummy directors and were running call centres to extort money from people by harassing them,” said a senior police officer.

During interrogation, it was revealed that the accused used to provide loans to needy persons and then recovered higher amounts by blackmailing them with chats containing derogatory remarks and morphed photographs.

error: Content is protected !!