കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട സബ് കോടതി ഇന്ന് പരിഗണിക്കും . ആസ്ഥി നഷ്ടപ്പെട്ടതായുള്ള ഹര്‍ജിയില്‍ പോപ്പുലര്‍ ഉടമ തോമസ് ഡാനിയല്‍ ആണ് പ്രധാന കക്ഷി . ആസ്ഥി ഒന്നും ഇല്ലാത്തവരെയാണ് പാപ്പര്‍ ആയി കണക്കാക്കുന്നത് . കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം മറ്റ് പലവഴിക്കും മാറ്റിയ ആളുകള്‍ ഇങ്ങനെ പാപ്പര്‍ ഹര്‍ജി കൊടുത്ത് കോടതിയുടെ കാരുണ്യം തേടും . പോപ്പുലര്‍ ഉടമകള്‍ കോടികളുടെ നിക്ഷേപം അന്യ രാജ്യത്തേക്ക് കടത്തി എന്നാണ് പോലീസ് നിഗമനം . വ്യക്തികൾക്കും പ്രൊപ്രൈറ്ററി, പാർട്നർഷിപ് കമ്പനികൾക്കും വേണ്ടി ഋണനിവാരണ ട്രൈബ്യൂണലുകൾ (ഡിആർടി) നിലവിൽ വന്നിട്ടുണ്ട്. കൊച്ചിയിൽ രണ്ടു ട്രൈബ്യൂണലുണ്ട്. പണം തിരികെ കിട്ടേണ്ടവർ ഇവിടെയാണു പരാതി നൽകേണ്ടത് പാപ്പര്‍ നിയമം IBCInsolvency and Bankruptcy Code) പോപ്പുലർ ഫിനാൻസ്…
Read Moreവിഭാഗം: Business Diary
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ബ്രാഞ്ച് മാനേജര്‍മാരുടെ ആസ്ഥി അന്വേഷിക്കുന്നു
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക് നീളുന്നു .ചില ജീവനകാര്‍ക്ക് കോടികളുടെ ആസ്തി ഉണ്ട് . ഇത് പോപ്പുലര്‍ നിക്ഷേപകരെ പറ്റിച്ച വകയില്‍ സ്വരുകൂട്ടിയ ആസ്തി ആണോ എന്നും സംശയം ഉണ്ട് . കൂടുതൽ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ശാഖകളിലെ മാനേജർമാരടക്കം പ്രതിപ്പട്ടികയില്‍ ഉണ്ട് .ഇവരുടെ നീക്കം അന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു .പോപ്പുലറിലെ രണ്ടു ഉന്നത ജീവനകാര്‍ ബാംഗളൂരിലേക്ക് മുങ്ങിയിരുന്നു . ഇവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ പണം പോയ വഴി അറിയാം . ഇവരെ ആദ്യം പ്രതി ചേര്‍ക്കുകയും ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കിയേക്കും . സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പായി നിക്ഷേപത്തട്ടിപ്പിന്റെ എല്ലാ വശവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു . മുംബൈ ആസ്ഥാനമായ മറ്റൊരു ഫിനാന്‍സ് കമ്പനി പത്തനംതിട്ട ജില്ലയിലെ കുമ്പനാട് , തിരുവല്ല ,…
Read Moreആര്‍എംഎസ് ഇകെ ഡിവിഷന്‍ തപാല്‍ അദാലത്ത് ഓണ്‍ലൈനില്‍
എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ ഡിവിഷണല്‍ തപാല്‍ അദാലത്ത് 2020 നവംബര്‍ 03ന് 11.30 ക്ക് ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം വഴി നടത്തും. എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ തപാല്‍ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ അറിയിക്കാം. അദാലത്തില്‍ പങ്കെടുക്കാന്‍ പരാതികള്‍ ‘ഡാക് അദാലത്ത്’ എന്ന തലക്കെട്ടോടെ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയോ ”ദ സൂപ്രണ്ട്, ആര്‍എംഎസ് ഇകെ ഡിവിഷന്‍, കൊച്ചി-682011” എന്ന വിലാസത്തില്‍ പോസ്റ്റലായി അയക്കുകയോ ചെയ്യണ്ടതാണ്. പരാതിക്കാരന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും പരാതിയില്‍ രേഖപ്പെടുത്തേണ്ടതാണ്. പരാതികള്‍ ഒക്ടോബര്‍ 27നോ അതിനു മുന്‍പായിട്ടോ ലഭിക്കേണ്ടതാണ്. ഗൂഗിള്‍ മീറ്റ് ഐഡി പരാതിക്കാരനെ വ്യക്തിപരമായി അറിയിക്കുന്നതായിരിക്കും.
Read Moreതൃശ്ശൂര്‍ മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് പോലീസ് സീല്‍ ചെയ്തു
കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സിന്‍റെ സഹോദര സ്ഥാപനമായ തൃശ്ശൂര്‍ ചാലക്കുടി പഴയ ദേശീയപാതയിൽ കോ ഓപ്പ്‌ടെക്‌സ് ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിച്ചിരുന്ന മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് പോലീസ് സീല്‍ ചെയ്തു. തൃശ്ശൂര്‍ കലക്ടറുടെ ഉത്തരവിനെ തുടർന്നു ഇവരുടെ ജില്ലയിലെ മുഴുവൻ ശാഖകളും പൂട്ടി സീൽ ചെയ്യുന്നതിന്റെ ഭാഗമായാണ് മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് സീല്‍ ചെയ്തത് . ഇവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പിടികൂടുവാൻ മോട്ടോര്‍ വാഹന വകുപ്പിനും കലക്ടർ നിർദേശം നൽകി.കൊല്ലം ജില്ലയിലും പോപ്പുലര്‍ സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുവാന്‍ നടപടി സ്വീകരിച്ചു . കോഴിക്കോട് ,കോട്ടയം , പത്തനംതിട്ട ജില്ലകളില്‍ ഉള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു . ഇവിടെയും എല്ലാ സ്ഥാപനവും പോലീസ് സീല്‍ ചെയ്തിട്ടുണ്ട് .
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ ഒരാൾ കൂടി മരിച്ചു
കോന്നി വാർത്ത :പോപ്പുലർ ഫിനാൻസിന്‍റെ വകയാർ ശാഖയിൽ ഇൻഷുറൻസ്സ് തുക നിക്ഷേപിക്കുകയും തട്ടിപ്പിന് ഇരയായി കോന്നി പോലീസിൽ പരാതി നൽകി നീതിയ്ക്കായി കാത്തിരുന്ന കോന്നി നിവാസി ഹൃദയ വേദനയോടെ മരിച്ചു. കോന്നി അരുവാപ്പുലം പട്ടേരു മഠത്തിൽ പി.ജി ഭാസ്കരൻ നായർ ആണ് ആശുപത്രിയിൽവെച്ചു മരിച്ചത്.ഏറെ നാൾ മുൻപ് ഉണ്ടായ അപകടത്തിൽ കാൽ പല ഭാഗത്തും ഒടിഞ്ഞിരുന്നു. ഇൻഷുറൻസ് തുക ആയി കിട്ടിയ രൂപ രണ്ടു തവണയായി പോപ്പുലർ വകയാർശാഖയിൽ നിക്ഷേപിച്ചു . ഈ പലിശ കൊണ്ട് ആണ്ജീവിച്ചത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപെട്ടു കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി നീതിയ്ക്കു വേണ്ടി കാത്തിരുന്നു. പണം നഷ്ടമായത്തോടെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ആദ്യ തവണ 7 ലക്ഷവും രണ്ടാം തവണ 3 ലക്ഷവും നിക്ഷേപിച്ചു. പലിശ കൊണ്ടാണ് മരുന്നും ആഹാരസാധനവും വാങ്ങിയത്. ഇതിനോടകം പോപ്പുലർ തട്ടിപ്പിൽപ്പെട്ട…
Read Moreഭക്ഷ്യ സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള ലൈസന്‍സ്/രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോമില്‍ മാറ്റം
കോന്നി വാര്‍ത്ത : ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിര്‍ബന്ധമാണ്. നിലവില്‍ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയാ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതും അക്ഷയ സെന്ററുകള്‍ വഴി ലൈസന്‍സ് / രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ രാജ്യം ഒട്ടാകെ എഫ്.എസ്.എസ്.എ.ഐ യുടെ എഫ്.എല്‍.ആര്‍.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംവിധാനത്തില്‍ നിന്നും എഫ്ഒ.എസ്.സിഒ.എസ് (ഫുഡ് സേഫ്റ്റി കംപ്ലയന്‍സ് സിസ്റ്റം) എന്ന പരിഷ്‌കരിച്ചതും സങ്കീര്‍ണ്ണതകള്‍ കുറഞ്ഞതുമായ ഒരു പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. ആയതിനാല്‍ ഈ മാസം 21 ന് ശേഷം എഫ്.എല്‍.ആര്‍എസ് ലൂടെ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് / രജിസ്ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല. ഒക്ടോബര്‍ 21 മുതല്‍ എഫ്.എല്‍.ആര്‍എസ് പൂര്‍ണ്ണമായുംപ്രവര്‍ത്തന രഹിതമാകും. ആയതിനാല്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ എഫ്ഒ.എസ്.സിഒ.എസ് നിലവില്‍ വരുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ അക്ഷയ…
Read Moreകൃഷി – അനുബന്ധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 16 മുതല്‍
കോന്നി വാര്‍ത്ത : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും. കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണരീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.16 ന് രാവിലെ 11 ന് കൂണ്‍ കൃഷി, 20 ന് രാവിലെ 11 ന് വിളകളുടെ സംയോജിത വളപ്രയോഗം, 21ന് രാവിലെ 11 ന് ശാസ്ത്രീയ ആടുവളര്‍ത്തല്‍, 23ന് രാവിലെ 11 ന് വാഴയുടെ രോഗകീട നിയന്ത്രണം, 28ന് രാവിലെ 11 ന് ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണരീതികള്‍. പങ്കെടുക്കാവാന്‍ താല്പര്യമുള്ളവര്‍ http://www.kvkcard.org/calendar.php നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കെവികെയുടെ ഫെയ്സ്ബുക്ക് പേജിലും (https://www.facebook.com/icarkvk.pathanamthittakeralaindia) പരിശീലനം അതതുദിവസങ്ങളില്‍ രാവിലെ 11 മുതല്‍ തല്‍സമയം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078572094.
Read Moreപോത്തുകുട്ടി പരിപാലനം : സൗജന്യ പരിശീലനം
തിരുവല്ല മാഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 16 ന് രാവിലെ 10.30 മുതല്‍ 1.30 വരെ ‘പോത്തുകുട്ടി പരിപാലനം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം (വെബിനാര്‍) നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711, 0469 2965535.
Read Moreസംസ്ഥാനവ്യാപകമായി ഇന്ന് ടിപ്പർ ലോറി പണിമുടക്ക്
കോന്നി വാര്‍ത്ത : ടിപ്പര്‍ ലോറികള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പാറമടകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു . അമിത ഭാരം കയറ്റിയ നിരവധി ടിപ്പര്‍ ലോറികള്‍ക്കു എതിരെ നടപടി സ്വീകരിച്ചിരുന്നു .
Read Moreപോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ നാളെ മുതല്‍ ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചു വഞ്ചിതരായ നിക്ഷേപകര്‍ നാളെ മുതല്‍ പോപ്പുലര്‍ ഗ്രൂപ്പിന്‍റെ പത്തനംതിട്ട ജില്ലയില്‍ ഉള്ള ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും . നാളെ വകയാറിലെ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ആണ് ധര്‍ണ്ണ നടത്തുന്നത് . തുടര്‍ന്നു മറ്റ് ശാഖകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും . എല്ലാ ശാഖകള്‍ക്ക് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ നടത്തണം എന്നു സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു .സമരത്തിന് സി പി ഐ എം പിന്തുണ പ്രഖ്യാപിച്ചു . “ഉടൻ തന്നെ പോപ്പുലർ കേസ് സി ബി ഐ ഏറ്റെടുക്കുക , സ്പെഷ്യൽ കോടതി ഉടൻ അനുവദിക്കുക , എല്ലാ പരാതിയിലും പോലീസ് എഫ് ഐ ആര്‍ ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്യുക , ഇതിനുള്ള…
Read More