ആര്‍എംഎസ് ഇകെ ഡിവിഷന്‍ തപാല്‍ അദാലത്ത് ഓണ്‍ലൈനില്‍

 

എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ ഡിവിഷണല്‍ തപാല്‍ അദാലത്ത് 2020 നവംബര്‍ 03ന് 11.30 ക്ക് ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം വഴി നടത്തും. എറണാകുളം ആര്‍എംഎസ് ഇകെ ഡിവിഷന്റെ തപാല്‍ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ അറിയിക്കാം.
അദാലത്തില്‍ പങ്കെടുക്കാന്‍ പരാതികള്‍ ‘ഡാക് അദാലത്ത്’ എന്ന തലക്കെട്ടോടെ srmekdn.keralapost@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയോ ”ദ സൂപ്രണ്ട്, ആര്‍എംഎസ് ഇകെ ഡിവിഷന്‍, കൊച്ചി-682011” എന്ന വിലാസത്തില്‍ പോസ്റ്റലായി അയക്കുകയോ ചെയ്യണ്ടതാണ്. പരാതിക്കാരന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും പരാതിയില്‍ രേഖപ്പെടുത്തേണ്ടതാണ്. പരാതികള്‍ ഒക്ടോബര്‍ 27നോ അതിനു മുന്‍പായിട്ടോ ലഭിക്കേണ്ടതാണ്. ഗൂഗിള്‍ മീറ്റ് ഐഡി പരാതിക്കാരനെ വ്യക്തിപരമായി അറിയിക്കുന്നതായിരിക്കും.