പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

 

 

കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട സബ് കോടതി ഇന്ന് പരിഗണിക്കും . ആസ്ഥി നഷ്ടപ്പെട്ടതായുള്ള ഹര്‍ജിയില്‍ പോപ്പുലര്‍ ഉടമ തോമസ് ഡാനിയല്‍ ആണ് പ്രധാന കക്ഷി . ആസ്ഥി ഒന്നും ഇല്ലാത്തവരെയാണ് പാപ്പര്‍ ആയി കണക്കാക്കുന്നത് . കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പണം മറ്റ് പലവഴിക്കും മാറ്റിയ ആളുകള്‍ ഇങ്ങനെ പാപ്പര്‍ ഹര്‍ജി കൊടുത്ത് കോടതിയുടെ കാരുണ്യം തേടും . പോപ്പുലര്‍ ഉടമകള്‍ കോടികളുടെ നിക്ഷേപം അന്യ രാജ്യത്തേക്ക് കടത്തി എന്നാണ് പോലീസ് നിഗമനം . വ്യക്തികൾക്കും പ്രൊപ്രൈറ്ററി, പാർട്നർഷിപ് കമ്പനികൾക്കും വേണ്ടി ഋണനിവാരണ ട്രൈബ്യൂണലുകൾ (ഡിആർടി) നിലവിൽ വന്നിട്ടുണ്ട്. കൊച്ചിയിൽ രണ്ടു ട്രൈബ്യൂണലുണ്ട്. പണം തിരികെ കിട്ടേണ്ടവർ ഇവിടെയാണു പരാതി നൽകേണ്ടത്
പാപ്പര്‍ നിയമം IBCInsolvency and Bankruptcy Code)
പോപ്പുലർ ഫിനാൻസ് കുടുംബം തങ്ങളുടെ കട ബാധ്യതകളിൽ നിന്നുമൊഴിവാക്കാൻ പാപ്പർ ഹർജിയുമായി പത്തനംതിട്ട സബ്കോടതിയെ  സമീപിച്ചതും നിയമ പരിരക്ഷയ്ക്ക് വേണ്ടിയാണ് .എന്നാൽ നിരവധി കോടികളുടെ ആസ്തിവകകൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും മറ്റു പലസ്ഥലങ്ങളിലും പോപ്പുലർ ഉടമ റോയ് ഡാനിയേലിനും കുടുംബാംഗങ്ങൾക്കും ഉണ്ട് .ഒട്ടനവധി ആഡംബരവാഹനങ്ങളും സ്വന്തമായിരിക്കെ പാപ്പർ ഹർജി നൽകിയത് കോടതിയെ കബളിപ്പിക്കലായാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് .പാപ്പര്‍ ഹര്‍ജി കോടതി തള്ളും എന്നാണ് അറിയുന്നത്.
എന്നാൽ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ പാപ്പർ ഹർജി പിൻവലിക്കും എന്നാണ് പോപ്പുലറിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ലഭിക്കുന്ന വിവരം .ജാമ്യം ലഭിച്ചാൽ നിക്ഷേപകർക്ക് നൽകാനുള്ളത് തിരിച്ചു കൊടുക്കാം എന്നാണ് പോപ്പുലർ ഗ്രൂപ്പ് പറയുന്നത് .എന്നാൽ തങ്ങൾക്കു തരാനുള്ള പണം തിരിച്ചു തന്നാൽ മാത്രമേ തട്ടിപ്പു കുടുംബത്തിന് ജാമ്യം അനുവദിക്കാവൂ എന്നാണു തട്ടിപ്പിൽ കൈ പൊള്ളിയ നിക്ഷേപകരുടെ വാദം .പോപ്പുലറിന്റെ സ്വത്തു വകകൾ പ്രമാണത്തിൽ വിലകുറച്ചു കാണിച്ച ശേഷം കൂടിയ വിലയ്ക്ക് വിറ്റ് അധികമായി ലഭിച്ച പണം വിദേശത്തേക്ക് കടത്തി എന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത് .പണം ഒരിയ്ക്കലും തിരിച്ചു നല്‍കാന്‍ പോപ്പുലര്‍ ഗ്രൂപ്പു ഉടമകള്‍ ആഗ്രഹിച്ചില്ല . വാങ്ങിയ പണവുമായി മുങ്ങാന്‍തന്നെ ആണ് ഉടമകള്‍ ശ്രമിച്ചതും പിടിക്കപ്പെട്ടതും . നിക്ഷേപകരിൽ നിന്നും പന്ത്രണ്ടു ശതമാനം പലിശ വാഗ്ദാനം ചെയ്‌ത്‌ പണം സ്വീകരിക്കുകയായിരുന്നു പോപ്പുലർ ഗ്രൂപ്പ് . അണിയറയില്‍ ഇരുന്നു പണം മാറ്റിയ സൂത്രധാരന്‍ ഇനിയും നിയമത്തിന് ” പുറത്താണ് ” .

error: Content is protected !!