കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. വലിയ അപൂര്‍വതകള്‍ നിറഞ്ഞ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും നാട്ടിലെ പാവപ്പെട്ടവര്‍, അശരണര്‍ എന്നിവരെ കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്തകള്‍. ആ ചിന്തകളിലൂടെ അവരെ സഹായിക്കാന്‍ ഒട്ടേരെ പരിപാടികള്‍ അദ്ദേഹം ചെയ്തു. അത്തരമൊരു പരിപാടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. ലൈഫ് മിഷന്‍ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ അദ്ദേഹം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചു. 103 വയസു വരെ ജീവിക്കുകയെന്നതും ഒരു അപൂര്‍വതയാണ്. ജീവിച്ച…
Read Moreലേഖകന്‍: News Editor
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (തുവയൂര്‍ നോര്‍ത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്, ആറ്, വാര്‍ഡ് 14 (ചിറക്കല്‍ കോളനി പ്രദേശം (ചിറക്കല്‍ വേലന്‍പറമ്പ് അംബേദ്കര്‍ കോളനി ഭാഗം) (ദീര്‍ഘിപ്പിക്കുന്നു), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (പ്രക്കാനം, തോട്ടത്തില്‍ ഭാഗം ജംഗ്ഷന്‍ മുതല്‍ പേക്കുഴിക്കല്‍ പള്ളുരുത്തി ഭാഗം വരെ) വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (മുക്കുഴി അഞ്ചുസെന്റ് കോളനി മുതല്‍ മടുക്കമൂട് കുമ്പളത്താമണ്‍ ജംഗ്ഷന്‍ വരെ), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (മേയ് ഏഴു മുതല്‍ ദീര്‍ഘിപ്പിക്കുന്നു), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, 17 (ദീര്‍ഘിപ്പിക്കുന്നു) വാര്‍ഡ് ഒന്ന് (ആലിന്‍ചുവട് മുതല്‍ തകടിയേത്ത് ജംഗ്ഷന്‍ ഉള്‍പ്പെടുന്ന കണ്ണംചേരില്‍ ഭാഗം വരെ)വാര്‍ഡ് 15, 16, 19 വാര്‍ഡ് 14 (തലയറ അക്വഡക്റ്റ് മുതല്‍…
Read Moreകോവിഡ് വ്യാപനം അതി രൂക്ഷം : കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
Read Moreകോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും ലഭിക്കും
കോവിഡ് പരിശോധനാ ഫലം ഓണ്‍ലൈനിലൂടെയും കോവിഡ് പരിശോധനാ ഫലവും സര്‍ട്ടിഫിക്കറ്റും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഡൗണ്‍ലോട് ചെയ്യാം. http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് പരിശോധനാ ഫലം ലഭിക്കുക. വെബ്‌സൈറ്റില്‍ കയറിയ ശേഷം ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് എസ്.ആര്‍.എഫ്. ഐ.ഡി.യും പരിശോധന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. തുടര്‍ന്ന് പേജില്‍ കാണിക്കുന്ന ക്യാപ്ച രേഖപ്പെടുത്തുത്തി ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ കോവിഡ് പരിശോധന ഫലം ലഭിക്കും. എസ്.ആര്‍.എഫ്. ഐഡി എങ്ങനെ ലഭിക്കും? വെബ്‌സൈറ്റില്‍ കയറിയ ശേഷം ഡൗണ്‍ലോഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് എസ്.ആര്‍.എഫ്. ഐഡി രേഖപ്പെടുത്താനുള്ള കോളത്തിന് താഴെയുള്ള ‘ക്ലിക് ഹിയര്‍’ എന്നതില്‍ ക്ലിക് ചെയ്യണം. പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയ തീയതി, ജില്ല, വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. പേജിലുള്ള ക്യാപ്ച കൂടി രേഖപ്പെടുത്തി സെര്‍ച്ച് ബട്ടണ്‍ അമര്‍ത്തുന്നതോടെ…
Read Moreവീടുകള്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു
ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ മൈക്രോ ഫിനാന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി കമ്പിനികള്‍, എന്നിവയുടെ വീടുകളില്‍ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി. ഇത്തരത്തില്‍ വീടുകള്‍ കയറിയുള്ള പണപ്പിരിവ് കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണീ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
Read Moreകൊവിഡ്-19 ചികിത്സാ കേന്ദ്രങ്ങളിൽ തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക കർമപദ്ധതി ആവശ്യം
രാജ്യത്ത് അടുത്തിടെ ഉണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിലും, വരാനിരിക്കുന്ന വേനൽക്കാലം കണക്കിലെടുക്കുമ്പോഴും, ഉയർന്ന ചൂട്, അറ്റകുറ്റപ്പണികളുടെ അഭാവം, ചികിത്സ കേന്ദ്രങ്ങളിലെ വയറിങ്ങുകളിൽ ഉണ്ടാകാനിടയുള്ള ഉയർന്ന ലോഡ് എന്നിവ കാരണം ഷോർട്ട് സർക്യൂട്ട്കളോ,അത് മൂലമുള്ള തീപിടുത്തങ്ങളോ ഉണ്ടാകരുതെന്നും ആളുകളുടെ ജീവൻ അടക്കമുള്ളവ നഷ്ടമാകുന്നില്ല എന്നത് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി. പൊതു-സ്വകാര്യ മേഖലയിലെ ആരോഗ്യ പാലന കേന്ദ്രങ്ങളിൽ, പ്രത്യേകിച്ചും കോവിഡ്-19 ചികിത്സാ കേന്ദ്രങ്ങളിൽ തീപിടുത്തം മൂലമുള്ള അപകടങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഉറപ്പാക്കാൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകണമെന്നും നിർദേശത്തിൽ പറയുന്നു . അതത് സംസ്ഥാനങ്ങളിലെ ആരോഗ്യ പാലന കേന്ദ്രങ്ങളിലും, ആശുപത്രികളിലും അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാണ് എന്നത് ഉറപ്പാക്കുന്നതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കണമെന്നും, ഇതിനായി ആരോഗ്യ-വൈദ്യുതി-അഗ്നി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അവലോകന യോഗം നടത്തണമെന്നും സംസ്ഥാനങ്ങളോടും…
Read Moreമരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസ്സിന്‍റെ സഹായം തേടാം
കോന്നി വാര്‍ത്ത ഡോട്ട് കോം : വളരെ അത്യാവശ്യഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം. സമൂഹമാധ്യമങ്ങൾ വഴി കോവിഡ് അവബോധം വളർത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ, സോഷ്യൽ മീഡിയാ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ ബോധവൽക്കരണത്തിനായി ഉപയോഗിക്കും. പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിൽ പോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയ്ക്കു…
Read Moreപത്തനംതിട്ട ജില്ലാ പോലീസ് കോവിഡ് സെല്‍ വിപുലീകരിച്ചു
കോവിഡ് 19 മായി ബന്ധപ്പെട്ട നിബന്ധനകളും മറ്റും നടപ്പില്‍ വരുത്തുന്നത് ലക്ഷ്യമാക്കി രൂപീകരിച്ച കോവിഡ് സെല്‍ വിപുലീകരിച്ചു. ഇതുപ്രകാരം പോലീസ് കോവിഡ് സെല്ലിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിനെ ഏല്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് എന്‍ഫോഴ്സ്മെന്റ് മോണിറ്ററിങ് ടീമിനെ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ് നയിക്കും. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ദൈനംദിന വിവരശേഖരണം, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുക്കുന്ന കേസുകള്‍, പെറ്റി കേസുകള്‍, നല്‍കുന്ന നോട്ടീസുകള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും വേണ്ട ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍, കോവിഡ് പോസിറ്റീവ് ആയവരുടെയും, പ്രാഥമിക സാമ്പര്‍ക്കത്തില്‍ വരുന്നവരുടെയും ലിസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.…
Read Moreകോവിഡ് ബോധവത്ക്കരണവുമായി 3 വയസ്സുകാരി ഋതിക
കോവിഡ് ബോധവത്ക്കരണവുമായി 3 വയസ്സുകാരി ഋതിക കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗത്തെ മുതിര്‍ന്നവര്‍ നിസ്സാരമായി കാണുമ്പോള്‍ കുട്ടികള്‍ ഈ രോഗത്തിന്‍റെ വ്യാപ്തിയെ കുറിച്ച് ബോധവാന്‍മാരാണ് . ടി വിയിലും മൊബൈല്‍ ഫോണിലും വരുന്ന കോവിഡ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണുന്ന കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്ക് കൂടി കോവിഡ് ബോധവത്ക്കരണം നടത്തി മാതൃകയാകുന്നു .
Read Moreകോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഓക്സിജൻ കിടക്കകൾ തയ്യാറാക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളേജില്‍ 150 ഓക്സിജൻ കിടക്ക തയ്യാറാക്കും . 120 എണ്ണം ജനറൽ വിഭാഗത്തിലും ബാക്കി 30 എണ്ണം ഐ.സി.യു.വിലുമാണ് സ്ഥാപിക്കുന്നത്.23 ലക്ഷം രൂപയുടെ കരാർ കണ്ണൂരിലെ കമ്പനിക്ക് നൽകി.പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നാണ് ഇതിനുള്ള തുകയനുവദിച്ചത്.കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഓക്സിജൻ കിടക്കകൾ അനുവദിക്കണണെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികാരികള്‍ ജില്ലാ അധികാരിയ്ക്ക് കത്ത് നല്‍കിയിരുന്നു . കോവിഡ് രോഗികള്‍ കൂടുന്ന അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കോന്നി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭാഗം തുടങ്ങും എന്ന് കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു .
Read More