കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഓക്സിജൻ കിടക്കകൾ തയ്യാറാക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളേജില്‍ 150 ഓക്സിജൻ കിടക്ക തയ്യാറാക്കും . 120 എണ്ണം ജനറൽ വിഭാഗത്തിലും ബാക്കി 30 എണ്ണം ഐ.സി.യു.വിലുമാണ് സ്ഥാപിക്കുന്നത്.23 ലക്ഷം രൂപയുടെ കരാർ കണ്ണൂരിലെ കമ്പനിക്ക് നൽകി.പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നാണ് ഇതിനുള്ള തുകയനുവദിച്ചത്.കോന്നി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഓക്സിജൻ കിടക്കകൾ അനുവദിക്കണണെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികാരികള്‍ ജില്ലാ അധികാരിയ്ക്ക് കത്ത് നല്‍കിയിരുന്നു .

കോവിഡ് രോഗികള്‍ കൂടുന്ന അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കോന്നി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭാഗം തുടങ്ങും എന്ന് കഴിഞ്ഞ വര്‍ഷം ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞിരുന്നു .

error: Content is protected !!