ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സച്ചിന് എ ബില്യന്‍ ഡ്രീംസ്’ എന്ന ചലച്ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഏഴായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സച്ചിന്റെ ആരാധകര്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.സച്ചിന് ടെന്‍ടുല്‍ക്കറെന്ന ക്രിക്കറ്റ് ദൈവത്തെ പറ്റി പുറം ലോകം അറിഞ്ഞതും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന വേഷത്തില്‍ സച്ചിന് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ശണം. എം എസ് ധോണി, വിരേന്ദ്ര സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്.ജയിംസ് എസ്കിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്,മറാട്ടി അടക്കം ആറ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. എ ആര് റഹമാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.ചരിത്രം എഴുതിയ ബാഹുബലിയുടെ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് എന്ന റെക്കോര്‍ഡ് തകര്‍ത്താണ് സച്ചിന് എത്തുന്നത്.ഏഴായിരം തീയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ…
Read Moreലേഖകന്‍: admin
ഇളനീര് ഒരു ശീതള- ഔഷധ പാനീയം
പ്രാചീന കാലം മുതല്‍ തന്നെ ഇളനീര് ഒരു ശീതള- ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. കേരങ്ങളുടെ നാടായ കേരളത്തിന്റെ തനത് പാനീയം കൂടിയാണിത്. പോഷകവും ഔഷധപരവുമായ പ്രാധാന്യത്തെപ്പറ്റി അറിയാത്തവര്‍ പോലും അതിഥികള്‍ക്ക് ആദ്യം നീട്ടുക ചെത്തിയ ഇളനീരായിരിക്കും. ശരാശരി ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും. ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര് നല്ലതാണെന്നറിയുക.
Read Moreഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്. ലോഹിത് നദിയ്ക്ക് കുറുകെ, അസമിലെ സാധിയയില്‍ നിന്നും ദോലയിലേയ്ക്കാണ് പാലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സെനോവാൾ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 9.2 കിലോമീറ്ററാണ് പാലത്തിന്റെ നീളം. മുംബൈയിലെ ബാന്ദ്ര- വര്‍ലി സീ ലിങ്കിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ പാലം.950 കോടി മുതല്‍മുടക്കുള്ള പാലത്തിന്റെ നിര്‍മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. സൈന്യത്തിനും ഏറെ സഹായകമാകുന്നതാണ് പുതിയ പാലം.
Read More’വെളിപാടിന്റെ പുസ്തകം’ മോഹന്‍ലാല്‍ പ്രഫസർ മൈക്കിൾ ഇടിക്കുളയാകുന്നു
ലാൽ ജോസ് സംവിധാനം ചെയുന്ന ’വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. പ്രഫസർ മൈക്കിൾ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളജിൽ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ രേഷ്മ രാജനാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ബെന്നി പി. നായരന്പലം തിരക്കഥ രചിച്ച ചിത്രത്തിൽ സലീം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് സിനിമ നിർമിക്കുന്നത്.
Read Moreഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ അറ്റാദായത്തിൽ വൻ വർധന. 2016-17 ധനകാര്യവർഷത്തിൽ അറ്റാദായം 70 ശതമാനം ഉയർന്ന് 19,106 കോടി രൂപയായി. 2015-16 ധനകാര്യവർഷത്തിൽ അറ്റാദായം 11,242 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 85 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. തൊട്ടു തലേ വർഷം ഇതേ കാലയളവിൽ 2006 കോടിരൂപയായിരുന്നു. വരുമാനം 24 ശതമാനം ഉയർന്ന് 1,22,285 കോടി രൂപയായി. തലേ വർഷം 98,719 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ ഒരു ബാരലിൽ ക്രൂഡ് ശുദ്ധീകരിക്കുന്നതിൽനിന്നുള്ള മാർജിൻ 5.06 ഡോളറിൽനിന്ന് 7.77 ഡോളറായി ഉയർന്നു. മികച്ച റിസൾട്ട് ലഭിച്ചതിനാൽ ഓഹരിയുടമകൾക്ക് പത്തു ശതമാനം ഡിവിഡന്റ് നല്‍കുമെന്ന് ഐഒസി ചെയർമാൻ ബി. അശോക് അറിയിച്ചു.
Read Moreഫാ. ടോം ഉഴുന്നാലിന്റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുഖ്യമന്ത്രി
യെമനിൽനിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുന്പോൾ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreജെറ്റ് എയര്‍വേസ് മുംബൈ-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ നോണ്‍സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു
ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് മുംബൈ-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ മൂന്നാമത്തെ നോണ്‍സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. എയര്‍ലൈനിന്റെ വരുന്ന ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് നിലവില്‍ വരും. മുംബൈയില്‍ നിന്ന് 9.05ന് പുറപ്പെടുന്ന വിമാനം 1.35 (പ്രാദേശിക സമയം)ന് ലണ്ടന്‍ ഹീത്രൂവില്‍ എത്തും. തിരിച്ച് 3.30ന് (പ്രാദേശിക സമയം) പുറപ്പെടുന്ന സര്‍വീസ് 5.55ന് മുംബൈയിലെത്തും. പുതിയ ഫ്ളൈറ്റിന്റെ വരവോടെ ഇന്ത്യ-യുകെ റൂട്ടില്‍ ജെറ്റ് എയര്‍വേസിന് യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ശേഷിയിലും 33 ശതമാനം വര്ധനയണ്ടാകുമെന്നുമാണ് ജെറ്റ് എയര്‍വേസ് അധികൃതരുടെ പ്രതീക്ഷ. മൂന്നാമത്തെ സര്‍വീസ്കൂടി ആരംഭിക്കുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്ലാന്റിക് തുടങ്ങിയ സഹകാരി എയര്‍ലൈനുകള്‍ വഴി ലണ്ടന്‍ ഹീത്രൂവിലൂടെ വടക്കേ അമേരിക്കയിലേക്കുള്ള കണക്ടീവിറ്റി കൂടി എളുപ്പമാകും.
Read Moreഅട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താവളം അനു -ശെല്‍വരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി. –
Read Moreകാർഷികവായ്പയ് ക്കുള്ള സബ്സിഡി തുടരാൻ ഉത്തരവായി
മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു ശതമാനം പലിശയ്ക്ക് അനുവദിക്കുന്ന കാർഷിക വായ്പയുടെ പലിശ അങ്ങനെ നാലു ശതമാനമായി കുറയും.
Read Moreലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്നരായി നടത്തിയ കല്യാണം
– ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സെപ്ഷ്യലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ സംഗതി കുറെ സാഹസികമാക്കാനും മടിക്കാറില്ല എന്നതാണ് ഈ കല്യാണത്തിന്റെ പ്രാധാന്യം. മലമുകളിലും ആകാശത്തും വെള്ളത്തിനടിയിലും വിവാഹം നടത്തി വ്യത്യസ്തരാവുന്ന ദമ്പതിമാരുടെ ഉള്ള കാലമാണിത്. എന്നാല്‍ സാഹസിക പ്രിയരായ ചെറുപ്പക്കാരെ കടത്തിവെട്ടുന്ന കല്യാണമായിരുന്നു 54കാരനായ ജെഫ് ആഡംസിന്റെയും 47കാരി സ്യൂവിന്റെയും. ക്വീന്‍സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് നടന്ന വിവാഹചടങ്ങിന് വധൂവരന്മാരെത്തിയത് പരിപൂര്‍ണ നഗ്നരായിട്ടാണ്. ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറത്തിലുള്ള ചെരിപ്പുമാത്രമാണ് ധരിച്ചിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കണം…
Read More