ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് മും​​​ബൈ-​​​ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ റൂ​​​ട്ടി​​​ല്‍ നോ​​​ണ്‍​സ്റ്റോ​​​പ് പ്ര​​തി​​ദി​​ന സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു

 


ഇ​​​ന്ത്യ​​​യി​​​ലെ പ്രീ​​​മി​​​യ​​​ര്‍ രാ​​​ജ്യാ​​​ന്ത​​​ര എ​​​യ​​​ര്‍​ലൈ​​​നാ​​​യ ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് മും​​​ബൈ-​​​ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ റൂ​​​ട്ടി​​​ല്‍ മൂ​​​ന്നാ​​​മ​​​ത്തെ നോ​​​ണ്‍​സ്റ്റോ​​​പ് പ്ര​​തി​​ദി​​ന സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. എ​​​യ​​​ര്‍​ലൈ​​​നി​​ന്‍റെ വ​​​രു​​​ന്ന ശീ​​​ത​​​കാ​​​ല ഷെ​​​ഡ്യൂ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 29 മു​​​ത​​​ല്‍ സ​​​ര്‍​വീ​​​സ് നി​​​ല​​​വി​​​ല്‍ വ​​​രും. മും​​​ബൈ​​​യി​​​ല്‍ നി​​​ന്ന് 9.05ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം 1.35 (പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം)​​​ന് ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ​​​വി​​​ല്‍ എ​​​ത്തും. തി​​​രി​​​ച്ച് 3.30ന് (​​​പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം) പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​ര്‍​വീ​​​സ് 5.55ന് ​​​മും​​​ബൈ​​​യി​​​ലെ​​​ത്തും.

പു​​​തി​​​യ ഫ്‌​​​ളൈ​​​റ്റി​​​ന്‍റെ വ​​​ര​​​വോ​​​ടെ ഇ​​​ന്ത്യ-​​​യു​​​കെ റൂ​​​ട്ടി​​​ല്‍ ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സി​​​ന് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും ച​​​ര​​​ക്ക് ശേ​​​ഷി​​​യി​​​ലും 33 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യ​​​ണ്ടാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. മൂ​​​ന്നാ​​​മ​​​ത്തെ സ​​​ര്‍​വീ​​​സ്കൂ​​​ടി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ഡെ​​​ല്‍​റ്റ എ​​​യ​​​ര്‍​ലൈ​​​ന്‍​സ്, വി​​​ര്‍​ജി​​​ന്‍ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് തു​​​ട​​​ങ്ങി​​​യ സ​​​ഹ​​​കാ​​​രി എ​​​യ​​​ര്‍​ലൈ​​​നു​​​ക​​​ള്‍ വ​​​ഴി ല​​​ണ്ട​​​ന്‍ ഹീ​​​ത്രൂ​​​വി​​​ലൂ​​​ടെ വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ണ​​​ക്‌​​ടീ​​വി​​​റ്റി കൂ​​​ടി എ​​​ളു​​​പ്പ​​​മാ​​​കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!