’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ മോഹന്‍ലാല്‍ പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ളയാകുന്നു

 

 

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യു​ന്ന ’വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം’ എ​ന്ന ചി​ത്ര​ത്തി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്ത്. പ്ര​ഫ​സ​ർ മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യ രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ൽ സ​ലീം കു​മാ​ർ, അ​നൂ​പ് മേ​നോ​ൻ, പ്രി​യ​ങ്ക എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!