ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയം

 

പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. കേരങ്ങളുടെ നാടായ കേരളത്തിന്റെ തനത് പാനീയം കൂടിയാണിത്. പോഷകവും ഔഷധപരവുമായ പ്രാധാന്യത്തെപ്പറ്റി അറിയാത്തവര്‍ പോലും അതിഥികള്‍ക്ക് ആദ്യം നീട്ടുക ചെത്തിയ ഇളനീരായിരിക്കും.

ശരാശരി ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും.

ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര്‍ നല്ലതാണെന്നറിയുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!