സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നു

സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകൾ. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ്‌ പ്രധാന കാരണമെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാർബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത്‌ പലപ്പോഴും തിരിച്ചറിയുന്നത്‌ വൈകിയാണ്‌. രോഗലക്ഷണങ്ങൾ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ പുരുഷ സ്തനാർബുദത്തെ ഗുരുതരാവസ്ഥയിലേക്ക്‌ നയിക്കുന്നതെന്ന്‌ ഫോർട്ടിസ്‌ ആശുപത്രിയിലെ സീനിയർ ഓങ്കോളജിസ്റ്റ്‌ ഡോ. വികാസ്‌ ഗോസ്വാമി പറയുന്നു. മദ്യപാനത്തിനു പുറമെ അമിതവണ്ണം, കരൾ രോഗങ്ങൾ, അമിത മാംസാഹാരം, വൈദ്യുത കാന്തിക വികിരണം, ചില രാസവസ്തുക്കൾ, വർധിച്ച ചൂട്‌ എന്നിവയും പുരുഷ സ്തനാർബുദത്തിന്‌ കാരണമാകുന്നു. പാരമ്പര്യമായി സ്തനാർബുദമുണ്ടെങ്കിൽ അതും രോഗത്തിന്‌ വഴിയൊരുക്കും. സ്ത്രീകളിലെ സ്തനാർബുദം 30 പേരിൽ ഒരാൾക്ക്‌ സാധ്യത എന്നതാണ്‌ നിരക്ക്‌. എന്നാൽ പുരുഷന്മാരിൽ 400 പേരിൽ ഒരാൾക്കു മാത്രമേ സാധ്യതയുള്ളൂ. 73 ശതമാനം പേരിലും രോഗം ഭേദമാകും. പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച്‌ സ്തനകോശങ്ങൾ കുറവായതാണ്‌ ഇതിനു…

Read More

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന്‌ കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ്‌ ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്‌.

Read More

‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’

പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്ഷാവരണം ഉയർന്നതായിക്കണ്ട സംസഥാനങ്ങളിൽ രണ്ടാമത്തേതാണ്‌ കേരളം. ഇത്‌ മുൻനിർത്തിയാണ്‌ ഈ വരുന്ന ജൂൺ അഞ്ചിന്‌ 72 ലക്ഷം വൃക്ഷത്തൈകൾ നടുക എന്ന ലക്ഷ്യത്തിലേക്ക്‌ വനം വകുപ്പ്‌ ചുവടുവയ്ക്കുന്നത്‌. ജലസ്രോതസുകളുടെ സംരക്ഷണം, പ്ലാസ്റ്റിക്‌ നിർമ്മാർജ്ജനം, മാലിന്യ സംസ്ക്കരണം തുടങ്ങിയ വകുപ്പിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം മിഷന്‌ ഊർജ്ജം നൽകുന്നതാണ്‌. ഈ വർഷം സൗജന്യമായിട്ടാണ്‌ തൈകൾ വിതരണം ചെയ്യുന്നത്‌. വനംവകുപ്പിന്റെ 200 നഴ്സറികളിൽ തയ്യാറാക്കിയ വൃക്ഷത്തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനാണുദ്ദേശിക്കുന്നത്‌. കുടുംബശ്രീയിൽ നിന്നും ലഭ്യമാക്കുന്ന തൈകളും പ്രാദേശികമായി വിതരണം…

Read More

ഇന്ത്യയില്‍ കന്നുകാലി കശാപ്പ്‌ നിരോധിച്ചു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ്‌ നിരോധിച്ചു. കന്നുകാലികളികളുടെ വിൽപനയ്ക്കും നിരോധനം. ബലി നൽകാനും പാടില്ല. കാർഷിക ആവശ്യങ്ങൾക്ക്‌ മാത്രമേ കന്നുകാലികളെ വിൽക്കാവൂ. പശു, കാള, പോത്ത്‌, ഒട്ടകം എന്നിവയുടെ വിൽപനയും കശാപ്പുമാണ് നിരോധിച്ചത്‌. എന്നാൽ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്

Read More

കേരളം ഇനി ഇരുട്ടില്‍ അല്ല

  കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച്‌ കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ്‌ 29ന്‌ കോഴിക്കോട്ട്‌ മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത്‌ ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട്‌ പബ്ലിക്‌ യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന്‌ വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ്‌ കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്‌. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…

Read More

ബ്യൂട്ടിഫിക്കേഷന്‍ ക്യാമറയുമായി അസൂസ് സെന്‍ഫോണ്‍ ലൈവ്

അസൂസ് സെന്‍ഫോണ്‍ ലൈവ് ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയില്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായാണ് അസൂസ് സെന്‍ഫോണ്‍ ലൈവിൻ്റെ വരവ്. പുതുതലമുറയെ ആകര്‍ഷിക്കും വിധത്തിലായിരിക്കും സെന്‍ഫോണ്‍.പേര് പോലെ തന്നെ ഉപഭോക്താക്കളെ ലൈവാക്കാനുള്ള ഫീച്ചറുകള്‍ സെന്‍ഫോണ്‍ ലൈവിലുണ്ടാകും.ഓണ്‍ലൈനില്‍ കൂടുതല്‍ സാന്നിധ്യമാകാന്‍ സഹായിക്കുന്ന പുതിയ ടെക്‌നോളജിയും അസൂസ് ലൈവിനെ വ്യത്യസ്തമാക്കുന്നു.സെന്‍ഫോണ്‍ ലൈവിൻ്റെ പ്രമോഷനായി നടത്തിയ ഗോ ലൈവ് ക്യാംപയിന് വന്‍ പ്രചരണം ലഭിച്ചിരുന്നു. മുഖത്തെ പാടുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ തന്നെ നീക്കം ചെയ്യാനുള്ള റിയല്‍ ടൈം ബ്യൂട്ടിഫിക്കേഷന്‍ ക്യാമറ തന്നെയാണ് സെന്‍ഫോണ്‍ ലൈവ് വിപണിയിലിറക്കുമ്പോള്‍ അസൂസ് ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാണിക്കുന്നത്.ഫെയ്‌സ്ബുക്ക് ലൈവിന് സഹായകമാകുന്ന ഫീച്ചറുകളും സെന്‍ഫോണ്‍ ലൈവില്‍ ഉണ്ടാകും.വീഡിയോ എടുക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് നോയിസ് ഒഴിവാക്കാന്‍ കഴിയുന്ന തരം എംഇഎംഎസ് മൈക്രോഫോണ്‍ സെന്‍ഫോണ്‍ ലൈവിനെ കൂടുതല്‍…

Read More

വരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു

പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…

Read More

മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറ

  മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്‌. ചെറുപയര്‍, കടല, റാഡിഷ്‌, അല്‍ഫാല്‍ഫ, ക്‌ളൊവര്‍, സോയാബീന്‍ എന്നിവയെല്ലാം മുളപ്പിച്ച്‌ കഴിക്കാം. ആരോഗ്യ സംരക്ഷണത്തിന്‌ അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ക്ക്‌ ഔഷധ ഗുണങ്ങളും ഉണ്ട്‌. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ ചിലതരം അസുഖങ്ങള്‍ ബാധിക്കില്ലെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച ആഹാര സാധനങ്ങള്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്‌. ഇരുമ്പ്‌, ഫോസ്‌ഫറസ്‌, മെഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്‌, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക്‌ ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്‌. മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ്‌ സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന്‌ മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട്‌ മടങ്ങ്‌ കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും.…

Read More

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം.ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദി സുപ്രീംകോടതിയാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്.ഒമാനില്‍ നാളെ ശഅബാന്‍ 29 ആണ്. അതിനാല്‍ റംസാന്‍ ആരംഭം എന്നാണെന്ന് നാളെ മാത്രമേ പ്രഖ്യാപിക്കൂ. ശഅ്ബാന്‍ 29ന് വ്യാഴാഴ്ച അസ്തമയത്തിന് ശേഷം റംസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.നഗ്‌ന നേത്രം കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണത്തിൻ്റെ സഹായത്താലോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.എന്നാല്‍ ഒരിടത്ത് നിന്നും മാസപ്പിറവി കണ്ട വിവരം ലഭിച്ചില്ല. വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റംസാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും.ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

Read More

‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ മാദ്ധ്യമ ശില്പശാല 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍

കേരളീയം മാസികയും ​​ചാലക്കുടി പുഴ സംരക്ഷണ സമിതിയും ​സംയുക്തമായി ‘വാട്ടര്‍ ജേര്‍ണലിസം’ എന്ന വിഷയത്തില്‍ ഒരു മാദ്ധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 2017 മെയ് 27, 28 തീയതികളില്‍ അതിരപ്പിള്ളിയില്‍ വച്ചാണ് ശില്പശാല നടക്കുന്നത്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഉറവകളും നശിച്ചുകൊണ്ടിരിക്കുന്ന പുഴകളും എന്തുകൊണ്ടാണ് മലയാളികളെ അത്രമേല്‍ ആകുലപ്പെടുത്താത്തത്? ജലസംരക്ഷണത്തിന്റെ പ്രാധാന്യം കേരളീയ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും ജലവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും മാദ്ധ്യമങ്ങള്‍ക്ക് എന്ത് സഹായമാണ് .ചെയ്യാന്‍ കഴിയുന്നത്? ഇതാണ് ശില്പശാലയുടെ ആലോചനാ വിഷയം. ശില്പശാല, 2017 മെയ് 27ന് (ശനി) രാവിലെ 10.00 മണിക്ക് ആരംഭിച്ച് മെയ് 28ന് (ഞായര്‍) വൈകീട്ട് 4.00ന് അവസാനിക്കും. ക്യാമ്പ് അംഗങ്ങള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എസ്. ശരത്,9446586943,രജനീഷ്, 9495995897

Read More