കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ മൂന്ന് മരണം

 

കനത്ത മഴയില്‍ ജില്ലയിലുണ്ടായത് മൂന്ന് മരണങ്ങള്‍. പള്ളിക്കല്‍ പഴങ്കുളം സ്വദേശി മണിയമ്മാള്‍ (76), പെരിങ്ങനാട് അട്ടക്കോട് സ്വദേശി ഗോവിന്ദന്‍ (63), ബീഹാര്‍ സ്വദേശി നരേഷ് (25) എന്നിവരുടെ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് (23) മുതല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തനിവാരണത്തിനായി ജില്ലയില്‍ തുറന്നിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലേക്ക് ജനങ്ങള്‍ക്ക് അവശ്യസാഹചര്യങ്ങളില്‍ ബന്ധപ്പെടാം.

കളക്ടറേറ്റ്: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍: 0468 2222221, 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍: 0469 2682293, 9447014293
അടൂര്‍ തഹസില്‍ദാര്‍: 04734 224826, 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442, 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303, 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087, 9446318980

 

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഇന്ന് (23) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഷട്ടറുകള്‍ പൂര്‍ണതോതില്‍ ഉയര്‍ത്തും.

ഇതുമൂലം കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍ വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷണന്‍ അറിയിച്ചു.

error: Content is protected !!