പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്( 21/05/2024 )

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍:കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

konnivartha.com: മെയ് 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിന് പകരം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിലാവും കായികക്ഷമത പരീക്ഷ നടക്കുക.

ഈമാസം 23, 24, 27, 28 എന്നീ തീയതികളിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ അതേ തീയതിയിലൂം സമയത്തും ഹാജരാകണമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍: 0468 2222665.

error: Content is protected !!