കോന്നി മുരിങ്ങമംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

 

konnivartha.com:  കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച് അപകട ഭീഷണിയിലായിട്ടും നടപടി സ്വീകരികാതെ അധികൃതർ. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചുവട് ദ്രവിച്ചതിനെ തുടർന്ന് നിലം പതിക്കാറായ അവസ്ഥയിലാണ് ഇപ്പോൾ. മുൻപ് ഇവിടെ നിന്നിരുന്ന മരംഒടിഞ്ഞു വീണതിനെ തുടർന്ന് ആളുകൾ അത്ഭുതകരമായാണ് രക്ഷപെട്ടത്.

മരം മുറിച്ചു മാറ്റേണ്ട കെ എസ് റ്റി പി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടില്ല. കോന്നി മെഡിക്കൽ കോളേജ്, കോന്നി കേന്ദ്രീയ വിദ്യാലയം, സി എഫ് ആർ ഡി കോളേജ്, മുരിങ്ങമംഗലം ക്ഷേത്രം എന്നിവടങ്കിൽ എത്തുന്ന ആളുകൾ ഈ ബസ് സ്റ്റോപ്പിൽ നിന്നാണ് ബസ് കയറുന്നത്.

മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നതും പതിവാണ്.ഇതിന് ചുവട്ടിൽ കടയും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഇതിന് പരിഹാരം കാണാൻ കെ എസ് റ്റി പി അധികൃതരോ കോന്നി പഞ്ചായത്തോ ഇടപെടുന്നില്ല . ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാകാത്തത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

error: Content is protected !!