വേനല്‍ മഴ : നെല്‍കര്‍ഷകരുടെ പേടി സ്വപ്നം

 

konnivartha.com: നെല്ല് വിളവ്‌ എത്തിയപ്പോള്‍ ഇരുണ്ടു മൂടിയ ആകാശം കണ്ടപ്പോള്‍ നെല്‍ക്കര്‍ഷകരുടെ മനസ്സില്‍ ആധി കൂടും . നെല്ലിന്‍റെ വിളവു പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ മഴ പെയ്താല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്‌ .

മഴ പെയ്താല്‍ നെല്ല് അഞ്ചാറു ദിവസത്തിന് ഉള്ളില്‍ കിളിര്‍ക്കും . ലക്ഷങ്ങളുടെ വായ്പ്പ എടുത്താണ് കര്‍ഷകര്‍ വയലുകളില്‍ നെല്ല് വിതയ്ക്കുന്നത് . വേനല്‍ മഴ തുടര്‍ന്നും ഉണ്ടായാല്‍ കനത്ത നഷ്ടം ആണ് കര്‍ഷകരെ കാത്തിരിക്കുന്നത് . ചില പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു . എന്നാല്‍ ഭൂരിഭാഗം പാടങ്ങളിലും അടുത്ത ദിവസങ്ങളില്‍ കൊയ്ത്തിനു ഇരുന്നതാണ് .അപ്പോള്‍ ആണ് പെട്ടെന്ന് വേനല്‍ മഴ ഉണ്ടാകുമോ എന്ന ഭീതി . എത്രയും വേഗം വിളഞ്ഞ നെല്ലുകള്‍ കൊയ്തു എടുത്തില്ലെങ്കില്‍ കര്‍ഷകന് വന്‍ നഷ്ടം ആണ് .

ചിത്രം :ഫയല്‍ 

error: Content is protected !!