പി.ജെ തോമസ് കോന്നിയിൽ അടിസ്ഥാന വികസനത്തിന്‍റെ വിത്തുപാകിയ നേതാവ്

 

konnivartha.com/ കോന്നി : കോന്നിയിൽ ഇന്ന് കാണുന്ന വികസനത്തിന്‍റെ എല്ലാം അടിസ്ഥാന ശില പാകിയത് മുൻ എംഎൽഎ പി.ജെ തോമസ് ആയിരുന്നു എന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ അനുസ്മരിച്ചു. പി. ജെ തോമസിന്‍റെ 2 മത് ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

20 വർഷം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ സേവനം അനുഷ്ടിച്ച കാലയളവിൽ കോന്നി ബസ് സ്റ്റാൻ്റ്, താലൂക്ക് ഓഫീസ് നിൽക്കുന്ന സ്ഥലം, അട്ടച്ചാക്കൽ- പുതുക്കുളം റോഡ് ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ, പാലങ്ങൾ തുടങ്ങിയ വികസനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു പി.ജെ തോമസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എലിസബത്ത് അബു, എസ്. സന്തോഷ് കുമാർ , ദീനാമ്മ റോയി, റോജി എബ്രഹാം, അബ്ദുൾ മുത്തലിഫ്, അനിസാബു, ഐവാൻ വകയാർ, എസ്. റ്റി ഷാജികുമാർ, ജോയി തോമസ്, റോബിൻ കാരാവള്ളിൽ, ഷിജു അറപ്പുരയിൽ, മോഹനൻ കാലായിൽ, ചിത്ര രാമചന്ദ്രൻ, മീനു മാത്യു, വി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!