ഹെറിച്ച് തട്ടിയത് 1157 കോടി:എച്ച് ആര്‍ കോയിൻ വഴി 1138 കോടിയുടെ ഇടപാട്

 

konnivartha.com: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്‍റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി.) തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി .

 

ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തന്നെ . 482 കോടി രൂപ ശേഖരിച്ചത് ക്രിപ്‌റ്റോ കറന്‍സി വഴിയാണ്.എച്ച്.ആര്‍. കോയിൻ ഇടപാട് വഴി 1138 കോടി രൂപ തട്ടി.ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്.

 

കേരളത്തിൽ മാത്രം 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ഷോപ്പുകളുമുണ്ട്.വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. വൻപലിശ വാഗ്‌ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയുമുണ്ട്.

തട്ടിപ്പ് ആണെന്ന് മനസ്സിലാക്കാതെ ലാഭ വിഹിതം ലക്ഷ്യമാക്കി പോപ്പുലര്‍ ഫിനാന്‍സില്‍ പണം എറിഞ്ഞ നിരവധിആളുകളും ഈ കമ്പനിയുടെ തട്ടില്‍ വീണു .അതും കോന്നിയിലെ പലരും .പരാതി ഇല്ല .

 

കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആണ് ഇത്തരം സ്വകാര്യ മേഖലയില്‍ നടക്കുന്നത് . ലക്ഷങ്ങള്‍ കൊടുത്തു ഉയര്‍ന്ന പലിശ വാങ്ങുന്ന ആളുകള്‍ കേരളത്തില്‍ നിരവധി ആണ് . പണം പോയിട്ടും പരാതി നല്‍കാത്തത് ആയിരങ്ങള്‍ ആണ് . കോടികള്‍ ആസ്തി ഉള്ളവര്‍ക്ക് പലിശ തന്നെ ശരണം . നിരവധി സ്വകാര്യ ബാങ്കില്‍ ഇവരുടെ പണം ഉണ്ട് .പലിശ മാത്രം ആശ്രയം .ബാങ്ക് എന്ന് പേര് വെക്കാന്‍ ആര്‍ ബി ഐ അംഗീകാരം നല്‍കാത്ത ഇടങ്ങളില്‍ പോലും ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചു പലിശ മാത്രം വാങ്ങുന്ന നിരവധി ആളുകള്‍ ഉണ്ട് . ഇവര്‍ക്ക് ഡെപ്പോസിറ്റ് തുക പോയാലും കുഴപ്പം ഇല്ല എന്നാണ് തോന്നുന്നത് .ഇതെല്ലം കള്ളപ്പണം ആണോ എന്നും സംശയം ഉണ്ട് . വലിയ പലിശയാണ് ലഭിക്കുന്നത് . അതിനാല്‍ ഇവര്‍ക്ക് ആര്‍ക്കും പരാതി ഇല്ല .