കോന്നിയിൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു

 

konnivartha.com: : കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോന്നി മലയോരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിയ്ക്കുന്നു.

കാർഷിക ഉല്പന്നങ്ങളെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി കേരളത്തിലും വിദേശത്തുമായി വിപണിയിലെത്തിയ്ക്കുകയാണ് പദ്ധതി. കോന്നി, മലയാലപ്പുഴ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളെ ചേർത്താണ് കമ്പനിയ്ക്ക് രൂപംനൽകുന്നത്.

വലിയതോതിൽ തൊഴിലവസരം സൃഷ്ടിയ്ക്കാനും ഇതിലൂടെ സാധിയ്ക്കും. നമ്പാർഡിന്‍റെയും കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെയും നേരിട്ടുള്ളുള്ള നിയന്തണത്തിലാണ് കമ്പനി പ്രവർത്തിയ്ക്കുക.

ശ്യാംലാൽ ചെയർമാനും ആർ.ഗോവിന്ദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനം ഏകോപിപ്പിയ്ക്കുന്നത്. കമ്പനിയുടെ ഓഫീസ് ഓഫീസ് ഉദ്ഘാടനം പി ആർ പി സി ചെയർമാൻ കെ പി ഉദയഭാനു നിർവ്വഹിച്ചു. ചെയർമാൻ ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ ഓഫീസർ റജി വർഗീസ്, സെക്രട്ടറി ആർ ഗോവിന്ദ്, വർഗീസ്ബേബി, ആർ സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!