ളാഹ സത്രം ഉദ്യോഗസ്ഥർ ആശുദ്ധമാക്കി.അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു

 

konnivartha.com: പത്തനംതിട്ട :പരമ്പരാഗത തീരുവാഭരണ പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്തവളമായി ഭക്തർ ആരാധിക്കുന്ന ളാഹ തിരുവാഭരണ സത്രത്തിൽ കഴിഞ്ഞ രാത്രിയിൽ മൂന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തുകയും വിളക്ക് തെളിക്കുന്ന തിരുവാഭരണം ഇറക്കി വെച്ചു പൂജ നടത്തുന്ന സ്ഥലം മൂത്രം ഒഴിച്ചുകൊണ്ട് ആശുദ്ധമാക്കുകയും,ചപ്പുചവറുകളും,ഉപയോഗ ശ്യുന്യമായ തുണികളും വാരി വിതറി ആശുദ്ധമാക്കിയതിൽ ഭക്തജനങ്ങൾ ശക്തമായ പ്രതിഷേധവുമായി സത്രത്തിൽ എത്തി ശരണം വിളി നടത്തി .

മതവികാരം വൃണപ്പെടുത്തുന്നരീതിയിൽ വേലിതന്നെ വിളവ് തിന്നുന്ന പ്രവണത ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല എന്ന് തിരുവാഭരണ പത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു.

റാന്നി ഡി എഫ് ഒയ്ക്ക്  തിരുവഭരണ പാത സംരക്ഷണ സമിതി പരാതിയും നൽകി.ഡി എഫ് റാന്നി റെയ്ഞ്ച്ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കുമെന്ന് റാന്നി ആർ ഒ ളാഹയിൽ എത്തി പ്രതിഷേധിക്കുന്നവരോട് നേരിലെത്തി അറിയിച്ചു.

ളാഹ സത്രം വനം വകുപ്പിന്റെ അധീനതയിലാണ് സംരക്ഷിക്കുന്നത്.അവിടെയാണ് ഉദ്യോഗസ്ഥർ തന്നെ കുഴപ്പങ്ങൾ സൃഷ്ടിച്ചത്.ളാഹയിൽ ഇന്ന് വൈകിട്ട് നടന്ന പ്രതിഷേധയോഗത്തിൽ മധു ളാഹ,സുജിത്ത്,ശശി ളാഹ,പി എസ് ഉത്തമൻ,ശശികല എന്നിവർ പ്രസംഗിച്ചു.നൂറോളം സ്ഥലവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു

പരാതി ഇങ്ങനെ 

ബഹുമാനപ്പെട്ട റാന്നി ഡി എഫ് മുൻപാകെ തിരുവഭരണപാത സംരക്ഷണ സമതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല സമർപ്പിക്കുന്ന പരാതി.
സർ
നൂറ്റാണ്ടുകളയി അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള തിരുവഭരണഘോഷയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നായിട്ടുള്ള ളാഹ സത്രം ,ഒരു ഭക്തനെ സംബന്ധിച്ചു വിശ്വസിച്ചു പോരുന്നതുമായ കാഴ്ചപ്പാടിൽ ഒരു ഭക്തൻ കാണുവാനും,മറ്റൊരാൾ ചെയ്യുവാനും പാടില്ലാത്ത കാഴ്ചകളാണ് ഇന്ന് രാവിലെ ളാഹ സത്രത്തിൽ കണ്ടത്.

സത്രത്തിന്റെ പവിത്രമായി കരുതിയിട്ടുള്ള തിരുവാഭരണം ഇറക്കി വെച്ചു പൂജിക്കുന്ന റൂമിലും,തമ്പുരാൻ വിശ്രമിക്കുന്ന റൂമിലും മദ്യം കുടിച്ചുകൊണ്ട് മൂന്ന് ഫോറസ്ററ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രിയിൽ ബഹളം ഉണ്ടാക്കുകയും ഒരിക്കലും ആ രൂമിൽ ചെയ്യാൻ പാടില്ലാത്തതവിധം മുത്രം ഒഴിക്കുകയും മത്സ്യ മാംസാദികൾ ഉപയോഗിച്ച്കൊണ്ട് ഇരു റൂമുകളിലുമായി ബഹളം വെച്ചുകൊണ്ടുള്ള പ്രവർത്തികളാണ് നടത്തിയിട്ടുള്ളത് .ഇതുവരെയും ഒരു ഫോറസ്ററ് ഉദ്യോഗസ്ഥരും ഈ പവിത്രമായികരുതുന്ന,ഭക്തർ വിശ്വസിക്കുന്ന ടി സ്ഥലത്ത് ഒരു വൃത്തികേടുകളും ആരും കാണിച്ച ചരിത്രം ഇതിനു മുൻപ് ഉണ്ടായിട്ടില്ല.

അത്ര പവിത്രമായി ഉദ്യോഗസ്ഥർ വിളക്ക് വെച്ചുകൊണ്ടാണ് ഭയ ഭക്തി ബഹുമാനത്തിൽ കാണുന്ന ഈ പുണ്ണ്യ സാങ്കേതത്തെ ഈ രീതിയിൽ ഉപയോഗിച്ചുകൊണ്ട് മത വികാരത്തെ വൃണപ്പെടുത്തുന്ന പ്രവർത്തികൾ നടന്നിട്ടുള്ളത്.ഒരു കാരണവ ശാലുംഇത്തരം പ്രവർത്തികൾ അനുവദിക്കരുതെന്നും,ഇവിടെ ഇങ്ങനെ സാമൂഹ്യ വിരുദ്ധരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും അനുവദിക്കരുതെന്നും പവിത്രതയോടെ ടി സ്ഥലം കാത്തു സൂക്ഷിക്കുന്നതിനായി നടപടി ഉണ്ടാകണമെന്നും അയ്യപ്പ നാമത്തിൽ അപേക്ഷിക്കുന്നു.ടി പ്രവർത്തികൾ ചെയ്തിട്ടുള്ള ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്തി നിയമപരമായുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
എന്ന്
പ്രസാദ് കുഴികാല,
ജനറൽ സെക്രട്ടറി, തിരുവാഭരണ പാത സംരക്ഷണ സമതി,മന്ദിരം പി ഓ റാന്നി.689672

ഫോണ്‍ :9447207218.

error: Content is protected !!