അതിദരിദ്ര കുടുബങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു

 

konnivartha.com: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്.

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് അതിദാരിദ്ര്യം നിർണയിച്ചത്. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

error: Content is protected !!