ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി

konnivartha.com: ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി. എൻ.എച്.എം ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്ത് .

 

ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചു ,മുൻകൂറായി 1.75 ലക്ഷം രൂപ നൽകിയെന്നും ഹരിദാസ് പറഞ്ഞു. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട സി ഐ റ്റി യു മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയെന്നും പരാതിക്കാരൻ പറയുന്നു.

മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപയും നൽകി. നിയമന ഉത്തരവ് ഇ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ല .മലപ്പുറം സ്വദേശിയായ മരുമകൾക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചത് എന്നും ഹരിദാസ് മലപ്പുറത്ത് പറഞ്ഞു.

എന്‍.എച്ച്.എം ഡോക്ടര്‍ നിയമനം വാഗ്ദാനം ചെയ്ത് തന്‍റെ പേഴ്സണല്‍ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്

konnivartha.com:  മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സെപ്തംബർ 13 ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചു. അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടി. പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

അഖില്‍ മാത്യു തന്‍റെ ബന്ധുവല്ല. തന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആള്‍ മാത്രമാണ്. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പരാതി ലഭിച്ചപ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തോട് ഇതേപ്പറ്റി ചോദിച്ചിരുന്നു.അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിവും ഇല്ലെന്ന് വസ്തുതകൾ നിരത്തി അറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.

 

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതിയാണ്. അഴിമതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല. പോലീസ് അന്വേഷിക്കട്ടെ. ശാസ്ത്രീയമായി തെളിവുകൾ ഉണ്ടല്ലോ. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം സ്വദേശി ഹരിദാസ് ആണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ പരാതിയുമായി രംഗത്ത്‌ ഉള്ളത് . ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.

താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചു ,മുൻകൂറായി 1.75 ലക്ഷം രൂപ നൽകിയെന്നും ഹരിദാസ് പറഞ്ഞു. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട സിഐടിയു  മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയെന്നും പരാതിക്കാരൻ പറയുന്നു.

മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപയും നൽകി. നിയമന ഉത്തരവ് ഇ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ല .മലപ്പുറം സ്വദേശിയായ മരുമകൾക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചത് എന്നും ഹരിദാസ് മലപ്പുറത്ത് പറഞ്ഞു.

 

ആരോഗ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ അഖില്‍ സജീവ് സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി: അവിടെ നിന്ന് കള്ളയൊപ്പിട്ട് തട്ടിയത് 3.60 ലക്ഷം: കേസെടുത്തിട്ടും അറസ്റ്റ് ചെയ്തില്ല

konnivartha.com/ പത്തനംതിട്ട: സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3. 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു.

 

ജില്ലാ സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്​ . സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പോലീസിൽ പരാതി നൽകിയത്.

സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു.

 

പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.പണം അടിച്ചുമാറ്റിയവനാണ് അഖിൽ സജീവെന്നും നടപടി തുടരുന്നതായും സി ഐ ടി യു ജില്ലാ സെക്രട്ടറി പിബി ഹർഷകുമാർ പറയുന്നു

error: Content is protected !!