ലോകത്തിന്റെ പലഭാഗങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

 

konnivartha.com: ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു . ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്.

എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് യു കെയിലും അമേരിക്കയിലും തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു . തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം XBB-യെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു

തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെയും ലക്ഷണങ്ങള്‍.

error: Content is protected !!