സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1324 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

konnivartha.com: ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ 2023, ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷ 2023, തുടങ്ങിയ 1324 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

ഡൽഹി പോലീസിൽ സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15 ആണ്. ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് 2023 ആഗസ്റ്റ് 16 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാ​ഗങ്ങൾക്കും വിമുക്ത ഭ‌ടൻമാർ / വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തു‌ടങ്ങിയ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

error: Content is protected !!