ജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി

 

konnivartha.com: പത്തനംതിട്ട ജില്ലാ തല ജൂനിയർ കുങ് – ഫു & വുഷു ചാമ്പ്യൻഷിപ്പിൽ അട്ടച്ചാക്കല്‍ വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനായ ആൽബിൻ. പി.അനിൽ Taolu  വിഭാഗത്തിൽ മൂന്ന് സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി.

ഈ മികവിന്റെ അടിസ്ഥാനത്തിൽആൽബിൻ കോട്ടയത്തുവെച്ചു നടന്ന ജൂനിയർ വിഭാഗം കേരള സംസ്ഥാന മൽസരത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് മൽസരിക്കുകയുണ്ടായി.കോന്നി കുങ് ഫു& യോഗ അക്കാദമിയില്‍ അഭിലാഷ് മാസ്റ്റരുടെ കീഴില്‍ ആറ് വര്‍ഷമായി പരിശീലനത്തിലാണ് അല്‍ബിന്‍. ഗോള്‍ഡന്‍ ഗ്രാമീണവായനശാലയുടെ ഗോള്‍ഡന്‍ കിഡ്സ് ക്ലബിന്റെ സജീവ അംഗമാണ് കോന്നി അട്ടച്ചാക്കല്‍ പാതാലില്‍ നാടുകാണി വീട്ടില്‍ അനില്‍ പി.വര്‍ഗീസിന്റെയും ഷൈബി ജോണിന്റെയും മകനാണ്

error: Content is protected !!