പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/07/2023)

2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു കേരള പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

 

www.keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 16 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ വഴിയല്ലാതെ ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഓണ്‍ലൈനായി നാമനിര്‍ദേശം നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കില്‍ ലഭ്യമാണ്.നാമനിര്‍ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0471 2518531, 2518223 എന്ന നമ്പറുകളിലും സാങ്കേതിക സഹായങ്ങള്‍ക്ക് സംസ്ഥാന ഐടി മിഷന്റെ 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ- കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി  ജൂലൈ 10ല്‍ നിന്ന് ജൂലൈ 31 ലേക്ക്  നീട്ടി. അപേക്ഷകള്‍ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ ലഭ്യമാക്കാം. വിശദവിവരങ്ങള്‍ക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0468 2319740, 9847053294, 9847053293, 9947739442.

ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ശിശു വികസന  പദ്ധതി ഓഫീസ് പരിധിയിലെ 110 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താല്‍പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 ന് പകല്‍ 12 വരെ. ഫോണ്‍ : 04734 256765.

 

സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു – കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മ്മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 600 രൂപ തോതില്‍  എന്നതിന് പകരമായി ചുവടെയുളള പിഴ അടച്ചു കൊണ്ട് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍(ജനറല്‍) എം. ഹക്കിം അറിയിച്ചു.
മുടക്കം വന്ന കാലയളവ്- ഒരുവര്‍ഷം – 200  രൂപ. രണ്ട് വര്‍ഷം- പ്രതി വര്‍ഷം 500 രൂപ നിരക്കില്‍. 3-5 വര്‍ഷം- പ്രതി വര്‍ഷം 750 രൂപ നിരക്കില്‍. അഞ്ച് വര്‍ഷത്തിന് മുകളില്‍- പ്രതി വര്‍ഷം 1000 രൂപ നിരക്കില്‍. സംഘങ്ങള്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -0468 2223105.

അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ജൂലൈ 20 ന് ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്മെന്റ്  കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8078140525.

കൊക്കോകൃഷിയില്‍ പരിശീലനം ജൂലൈ 12ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊക്കോ കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂലൈ 12 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 11 ന് പകല്‍ 3.30 വരെ  8078572094,04692 662094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി  പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍  ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ്, ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍,  ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ബയോമെഡിക്കല്‍, എന്നീ തസ്തികകളിലേയ്ക്ക്  താത്ക്കാലിക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത-  ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍/ ബയോമെഡിക്കല്‍ – (യോഗ്യത അതാത് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ).താല്‍പര്യമുള്ളവര്‍   ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം ജൂലൈ 12 ന് രാവിലെ 10 ന് കോളേജില്‍ നേരിട്ട് ഹാജരാകണം.ഫോണ്‍ : 04862 297617, 8547005084, 9744157188.

ക്വട്ടേഷന്‍
കോന്നി മെഡിക്കല്‍ കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍/കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04682 344801.

ക്വട്ടേഷന്‍ 
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 2021-2022, 2022-2023  സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ (09-11-2021 മുതല്‍ 31-03-2023) ഓഡിറ്റ് ചെയ്യുന്നതിന്  താല്‍പര്യമുള്ള രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ആശുപത്രി, കോന്നി, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍   ജൂലൈ 25ന് രണ്ടിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04682 344801.

 

സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റൊഴിവ്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446302066 ,7034612362.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലയില്‍ സി എസ് എസ് -എല്‍ എച്ച് ആന്റ് ഡി സി പി
പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി  വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ (സ്ഥിരനിയമനം അല്ല)  വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. മല്ലപ്പള്ളി (വെറ്ററിനറി ഹോസ്പിറ്റല്‍,മല്ലപ്പള്ളി) ബ്ലോക്കിലേക്കാണ് നിയമനം നടത്തുന്നത് .വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള വാക്ക് -ഇന്‍-ഇന്റര്‍വ്യൂ  പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 11 ന്  രാവിലെ 11 ന്   നടത്തും. ഫോണ്‍: 04682322762.
യോഗ്യത : വെറ്ററിനറി  സര്‍ജന്‍-ബിവിഎസ്സി ആന്റ് എ എച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.

പിഴ ഈടാക്കും
കുളനട ഗ്രാമപഞ്ചായത്തില്‍ പാണില്‍, മാന്തുക എന്നിവിടങ്ങളിലെ പൊതുഇടങ്ങളില്‍ അനധികൃതമായി മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും  ജലാശയങ്ങളിലും  മാലിന്യം നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ തുടര്‍ന്നും പിഴ ഉള്‍പ്പെടെയുളള കര്‍ശന നിയമ  നടപടികള്‍  സ്വീകരിക്കുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  11 ന്
കേരള വനിതാ കമ്മീഷന്‍ ജൂലൈ 11 ന് തിരുവല്ലയിലെ വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.

അംഗത്വം പുന:സ്ഥാപിക്കുന്നതിന് അവസരം                 
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം യഥാസമയം  അംശദായം  ഒടുക്കുവാന്‍  സാധിക്കാത്ത  ക്ഷേമ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും, റബര്‍ ബോര്‍ഡ് മുഖേന സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്കും അംഗത്വം പുന:സ്ഥാപിക്കുന്നതിന് നാളിതുവരെയുള്ള പിഴ            പലിശ ഒഴിവാക്കി ജൂലൈ 31 വരെയുള്ള കാലയളവില്‍ മൂന്നു ഗഡുക്കളായി അടയ്ക്കാന്‍ അവസരം.  എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223069,8547655319

error: Content is protected !!