മാധ്യമപ്രവർത്തകരോടുള്ള കേരള സർക്കാരിന്‍റെ പ്രതികാര നടപടി അവസാനിപ്പിക്കണം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ

 

konnivartha.com:/പത്തനംതിട്ട : പത്ര ദൃശ്യ ഓണ്‍ലൈന്‍ നവമാധ്യമ പ്രവർത്തകരോട് സർക്കാർ കാണിക്കുന്ന പ്രതികാരം നടപടി അവസാനിപ്പിക്കണമെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായി പ്രതിക്ഷേധം ഉണ്ടെന്നും ജെ എം എ ഭാരവാഹികള്‍ പറഞ്ഞു .

കേരള സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും സമയബന്ധിതമായി വാർത്തകൾ ലഭിക്കുന്നതിന് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.മീഡിയ ലിസ്റ്റില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആധികാരികമായി ഉള്‍പ്പെടുത്തണം എന്നും യോഗം ആവശ്യം ഉന്നയിച്ചു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ടിയും രൂപീകൃതമായ സംഘടയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ. കേന്ദ്ര സര്‍ക്കാര്‍ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നല്‍കിയ കേരളത്തിലെ രണ്ടു സംഘടനകളില്‍ ഒന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷനാണ് .

പത്തനംതിട്ട ജില്ലയിലെ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡും വാഹന സ്റ്റിക്കറും സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ വിതരണം ചെയ്തു

പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വർഗീസ് മുട്ടം (എല്‍സ ന്യൂസ്‌ ഡോട്ട് കോം )അധ്യക്ഷതവഹിച്ചു .സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ(ഇ ബി എം ന്യൂസ്‌ ) മുഖ്യ പ്രഭാഷണം നടത്തി
ജില്ലാ വൈസ് പ്രസിഡണ്ടായി ജയൻകുമാർ കോന്നി(കോന്നി വാര്‍ത്ത ഡോട്ട് കോം ) ,കൈലാസ് കലഞ്ഞൂർ (കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ കോ ഓര്‍ഡിനേറ്റര്‍ )എന്നിവരെ വൈസ് പ്രസിഡന്റുമാരായി ചുമതലപ്പെടുത്തി . ജില്ലാ സെക്രട്ടറി ബാബു വെമ്മേലി)പമ്പ വിഷന്‍ ഡോട്ട് കോം ) സ്വാഗതവും, ജിബു വിജയന്‍ ( പി റ്റി എ ഓണ്‍ലൈന്‍ മീഡിയ ) നന്ദിയും പ്രകാശിപ്പിച്ചു

error: Content is protected !!