വായനാ സംസ്‌കാരത്തിലൂടെ ലഹരിമുക്ത സമൂഹം സൃഷ്ടിക്കപ്പെടണം : രവിവര്‍മ്മ തമ്പുരാന്‍

konnivartha.com: അക്ഷരത്തിലൂടെ അറിവ് നേടുകയും, അതിലൂടെ വായനാ സംസ്‌കാരം വളര്‍ത്തുകയും ചെയ്താല്‍ നമുക്ക് ലഹരി മുക്ത സമൂഹ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ നോവലിസ്റ്റും, പത്രപ്രവര്‍ത്തകനുമായ  രവിവര്‍മ്മ തമ്പുരാന്‍ പറഞ്ഞു.

 

ദേശീയ വായനാ വാരാചരണത്തോടനുബന്ധിച്ച് എക്സൈസ് വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ വായനാ ലഹരി’ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തളം എന്‍.എസ്.എസ് ബോയ്സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല പാരമ്പര്യ അറിവുകളും നമുക്ക് കൈമാറി ലഭിച്ചിട്ടുള്ളത് വായനയിലൂടെയാണ്. ലഹരി ഉപയോഗം ഒരു രസത്തിന് ആരംഭിച്ച്  വിനാശത്തിലാണ് പര്യവസാനിക്കുന്നത്. പുതുതലമുറ വായനാശീലമുള്ള, എല്ലാവരാലും ഓര്‍ക്കുന്നവരായി ജീവിക്കാന്‍ കഴിയുന്നവരാകണം.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണന്‍ നായര്‍, ഹെഡ്മിസ്ട്രസ് ആര്‍. ശ്രീലത , പ്രിന്‍സിപ്പല്‍ ഗീതാ കുമാരി, എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് രതീദേവി, എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു. എന്‍. ബേബി, പ്രിവന്റ്റ്റീവ് ഓഫീസര്‍ വി ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!