സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. എൽ ഡി സി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകൾ. മലയാളം ഉൾപ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ ന‌ടത്തുന്നത്.

ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. പ്രായപരിധി 18 -27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

Staff Selection Commission invites applications for 1600 vacancies

konnivartha.com: Staff Selection Commission invited applications for the Combined Higher Secondary Level Examination 2023. The vacancies are for the posts of LDC, Data Entry Operator etc.

The exam will be conducted in 15 languages including Malayalam and Kannada. The online exam will be held in August 2023. Age limit 18 -27 years. The candidates must have passed 12th standard or equivalent examination.

All posts will have typing / skill test. Applications can be submitted online viahttps://ssc.nic.in/  website. Last date for submission of application is 8 June 2023. Application fee is Rs.100. Fee relaxation for women, SC/ST categories and ex-servicemen. For more informationwww.ssckkr.kar.nic.in, https://ssc.nic.in.

error: Content is protected !!