ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു: ഫിൻഡാസിൽ 32 മത്തെ ശാഖ തുറന്നു

 

konnivartha.com :  ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും.

ലുലു എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റിൽ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാ‍ഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റ് ഡിജിറ്റൽരംഗത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ആ സാഹചര്യത്തിൽ പണമിടപാടുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ട പ്രധാന്യം നൽകിയാണ് തങ്ങളുടെ പ്രവർത്തനമെന്നും അദീബ് അഹമ്മദ് പറഞ്ഞു.

കമ്പനിയുടെ ഡിജിറ്റൽ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി, മികച്ച സുരക്ഷാ സൗകര്യമുള്ളതും, ഉയർന്ന റേറ്റിംഗ് ഉള്ളതുമായ ആപ്പാണ്. അത് ഉപയോഗിച്ച് ലളിതമായി പണമിടപാടുകൾ നടത്താനും സാധിക്കും.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ISO 9001:2015 അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ലുലു എക്‌സ്‌ചേഞ്ച്. ഒമാൻ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂർ, ഹോങ് ങ്കോങ് തുടങ്ങി നിരവധി ജിസിസി രാജ്യങ്ങളിലായി 278 ശാഖകളും ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളും ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

error: Content is protected !!